കോമണ്‍വെല്‍ത്ത് ബാഡ്മിന്റണ്‍: ഇന്ത്യന്‍ സ്വപ്ന ഫൈനലില്‍ സിന്ധുവിനെ വീഴ്ത്തി സൈനയ്ക്ക് സ്വര്‍ണം

സൈനയുടെ ആഹ്‌ളാദം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ബാഡ്മിന്റണില്‍ ഇന്ത്യന്‍ സൂപ്പര്‍താരങ്ങളായ സൈന നെഹ്വാളും പിവി സിന്ധുവും തമ്മില്‍ നടന്ന സ്വപ്‌നഫൈനലില്‍ വിജയം സൈനയ്‌ക്കൊപ്പം. പുല്ലലേ ഗോപിചന്ദിന്റെ ഇരുശിഷ്യകളും തമ്മില്‍ ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും അന്തിമവിജയം മുന്‍ ലോക ഒന്നാം നമ്പരിനൊപ്പം നിന്നു. സ്‌കോര്‍: 21 -18, 23-21. നിലവില്‍ ലോകമുന്നാം നമ്പരാണ് സിന്ധു. സൈന 12 -ാം റാങ്കുകാരിയും. സൈനയുടെ ഈ സ്വര്‍ണത്തോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ സ്വര്‍ണനേട്ടം 26 ആയി.

റിയോ ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവാണ് സിന്ധു. നേരത്തെ ലോക ഒന്നാം നമ്പരിലെത്തിയിട്ടുള്ള സൈന 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവുമാണ്.

ഫൈ​ന​ലി​ൽ ഇ​രു​വ​രും വാ​ശി​യേ​റി​യ പോ​രാ​ട്ട​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ആ​ദ്യ ഗെ​യിം മേ​ധാ​വി​ത്വ​ത്തോ​ടെ റാ​ക്ക​റ്റേ​ന്തി സൈ​ന സ്വ​ന്ത​മാ​ക്കി. എ​ന്നാ​ല്‍ ര​ണ്ടാം ഗെ​യി​മി​ല്‍ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച സി​ന്ധു 19-ാം പോ​യി​ന്‍റ് വ​രെ മു​ന്നി​ട്ട് നി​ന്നു. അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ല്‍ സി​ന്ധു പ​ത​റി​യ​തോ​ടെ സൈ​ന മ​ല്‍​സ​രം വ​രു​തി​യി​ലാ​ക്കി.

കാനഡയുടെ മിഷേൽ ലിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് സിന്ധു ഫൈനലിന് യോഗ്യത നേടിയത്. സ്‌കോട്‌ലാന്‍ഡിന്റെ  ക്രിസ്റ്റി ഗിൽമോറിനെ ശക്തമായ പോരാട്ടത്തിനൊടുവില്‍ മറികടന്നാണ് സൈന കലാശക്കളിക്ക് അർഹത നേടിയത്.

26 സ്വ​ർ​ണ​വും 17 വെ​ള്ളി​യും 19 വെ​ങ്ക​ല​വു​മാ​യി മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.
21-ാമ​ത് കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ഇ​ന്ന് സ​മാ​പി​ക്കും.

DONT MISS
Top