എല്ലാ പിശാചുകളില്‍ നിന്നും ഞാന്‍ നിന്നെ സംരക്ഷിക്കും, മകളെ ചേര്‍ത്ത് പിടിച്ച് സണ്ണിലിയോണ്‍

സണ്ണി ലിയോണ്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം

കത്വ സംഭവത്തില്‍ പ്രതിഷേധം ശക്തമായികൊണ്ടിരിക്കെ പ്രതികരണവുമായി സണ്ണി ലിയോണ്‍. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തിലെ എല്ലാ പിശാചുകളില്‍നിന്നും സംരക്ഷിക്കുമെന്ന് മകള്‍ക്ക് ഉറപ്പുനല്‍കുകയാണ് സണ്ണിലിയോണ്‍.

കത്വ സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം ശക്തമായിരിക്കെയാണ് മകളെ വസ്ത്രത്തിനുള്ളില്‍ പൊതിഞ്ഞു പിടിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടുള്ള സണ്ണി ലിയോണിന്റെ പ്രതികരണം. നമ്മുടെ മക്കളെ സുരക്ഷിതരാക്കാന്‍ നമ്മിലേയ്ക്ക് കൂടുതല്‍ ചേര്‍ത്തുനിര്‍ത്തണമെന്നാണ് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ സണ്ണി പറയുന്നത്.

‘ലോകത്തില്‍ പിശാചു കയറിയ എല്ലാവരില്‍ നിന്നും എല്ലാത്തില്‍നിന്നും നിന്നെ സംരക്ഷിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുകയാണ്. നിന്റെ സുരക്ഷയ്ക്കായി എന്റെ ജീവന്‍ വരെ നല്‍കും. പിശാചിന്റെ മനസ്സുള്ള ആളുകളില്‍നിന്ന് കുട്ടികള്‍ക്ക് സുരക്ഷിതത്വം തോന്നണം. നമുക്ക് നമ്മുടെ കുട്ടികളെ കുറച്ചുകൂടി ചേര്‍ത്ത് പിടിക്കാം. എന്ത് വിലകൊടുത്തും സംരക്ഷിക്കാം’. സണ്ണി ലിയോണ്‍ ട്വിറ്ററില്‍ കുറിച്ചു.

കത്വ സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം കത്തുന്നതിനിടെയാണ് സണ്ണി ലിയോണിന്റെ പ്രതികരണം. സംഭവത്തെ അപലപിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ബോളിവുഡ് താരങ്ങളടക്കമുള്ളവര്‍ ഹാഷ്ടാഗുകളും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധത്തിന്റെ ഭാഗമാകുകയാണ്.

DONT MISS
Top