‘ഞാന്‍ ഹിന്ദുസ്ഥാനിയാണ്, ഞാന്‍ ലജ്ജിക്കുന്നു’ കത്വ സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം, അണിചേര്‍ന്ന് സോഷ്യല്‍ മീഡിയയും,

ജമ്മുകശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാംത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ആളികത്തുകയാണ്. ബോളിവുഡ് താരങ്ങളടക്കമുള്ളവര്‍ ഹാഷ്ടാഗുകളും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധത്തിന്റെ ഭാഗമാകുകയാണ്.

ഞാന്‍ ഹിന്ദുസ്ഥാനിയാണ്, ഞാന്‍ ലജ്ജിക്കുന്നു എന്നെഴുതിയ പ്ലക്കാര്‍ഡുമായി നിരവധി താരങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ജസ്റ്റിസ് ഫോര്‍ ഔര്‍ ചൈല്‍ഡ് എന്ന ഹാഷ്ടാഗോടുകൂടിയ പ്ലക്കാര്‍ഡില്‍ എട്ട് വയസ്സുകാരി ക്ഷേത്രത്തില്‍വെച്ച് കൊല്ലപ്പെട്ടെന്നും എഴുതിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലെ ചില പ്രതികരണങ്ങളിലൂടെ,

മലയാളി താരങ്ങളും പ്രതിഷേധത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ അണിചേര്‍ന്നിരുന്നു. ജസ്റ്റിസ് ഫോര്‍ ഔര്‍ ചൈല്‍ഡ് എന്ന ഹാഷ്ടാഗോടു കൂടിയ പ്ലക്കാര്‍ഡുമായി മലയാളി താരം പാര്‍വതി സംഭഭവത്തിലെ പ്രതിഷേധം അറിയിച്ചിരുന്നു. കത്വ പെണ്‍കുട്ടിയെ കൊന്നവരെ തൂക്കികൊല്ലണെന്നാവശ്യപ്പെട്ട് നടന്‍ ജയസൂര്യയും രംഗത്തെത്തിയിരുന്നു. തൂക്കികൊല്ലണം അവരെ എന്ന എഴുതിയ കാര്‍ഡുമായി മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ജയസൂര്യ തന്റെ പ്രതിഷേധം അറിയിച്ചത്.

അതേസമയം മറ്റൊരു പ്രതിഷേധ ക്യാംപെയിന്‍ കൂടി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഏപ്രില്‍ 15ന് വൈകീട്ട് 5നും 7നും ഇടയ്ക്കുള്ളസമയത്ത് തൊട്ടടുത്തുള്ള തെരുവില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്. തൊട്ടടുത്തുള്ള തെരവുകളില്‍ സുഹൃത്തുക്കളെയും യല്‍ക്കാരെയും കൂട്ടി പ്രതിഷേധത്തിനിറങ്ങാനാണ് തീരുമാനം.

DONT MISS
Top