‘ആരാ മോനെ ഈ എരപ്പാളിത്തരമൊക്കെ കാണിച്ചത്? മോഹന്‍ലാല്‍ സിനിമയുടെ പോസ്റ്ററുകള്‍ നശിപ്പിച്ചവര്‍ക്കെതിരെ അണിയറ പ്രവര്‍ത്തകരുടെ ലാലേട്ടന്‍ സ്‌റ്റൈല്‍ പ്രതികരണം

‘ആരാ മോനെ ഈ എരപ്പാളിത്തരമൊക്കെ കാണിച്ചത്? ആരായാലും ശരി ഇതുകൊണ്ടൊക്കെ അങ്ങ് തോല്‍പ്പിച്ചു എന്നൊരു തെറ്റിദ്ധാരണയുണ്ടെങ്കില്‍ അതങ്ങു മറന്നേക്ക് കാരണം ഈ ‘കളി ഞങ്ങള്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്നതാണ്’. മോഹന്‍ലാല്‍ സിനിമയുടെ പോസ്റ്ററുകള്‍ നശിപ്പിച്ചവരോട് സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ വകയാണ് ഈ ലാലേട്ടന്‍ സ്‌റ്റൈല്‍ പ്രതികരണം. സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ് ഈ പ്രതികരണ പോസ്റ്റര്‍.

എങ്ങനെ തകര്‍ക്കാന്‍ ശ്രമിച്ചാലും എത്രത്തോളം താഴ്ത്താന്‍ നോക്കിയാലും ശരി ഞങ്ങള്‍ ഉയര്‍ന്നു പറന്നിരിക്കും കാരണം ഞങ്ങളുടെ സിനിമയുടെ പേര് ‘മോഹന്‍ലാല്‍’എന്നാണ്. ആ പേരിനെ ഓരോ മലയാളിയും എത്ര സ്‌നേഹിക്കുന്നുണ്ടോ അത് മാത്രം മതി ഞങ്ങള്‍ തളരാതിരിക്കാന്‍.

എങ്കിലും ഒന്നു പറഞ്ഞോട്ടെ നിങ്ങള്‍ എന്ത് വികാരത്തിന്റെ പേരിലാണ് മനപ്പൂര്‍വ്വം പോസ്റ്ററുകള്‍ നശിപ്പിക്കുന്നതെങ്കിലും ഒന്നോര്‍ക്കുക സിനിമ ഒരിയ്ക്കലും ഒരു വ്യക്തിയുടെ മാത്രമല്ല. ഓരോ സിനിമയ്ക്ക് പിന്നിലും ഒരു വലിയ കൂട്ടായ്മയുടെ വിയര്‍പ്പുണ്ട്. സംവിധായകന്‍ മുതലിങ്ങോട്ട് ഓരോ സിനിമയ്ക്കും പോസ്റ്റര്‍ ഒട്ടിക്കുന്നവന്റെ വരെ അധ്വാനമുണ്ട്.

മാസങ്ങള്‍ നീളുന്ന ഉറക്കമില്ലാത്ത രാത്രിപകലുകളുണ്ട് സ്‌ക്രീനിലെ വിസ്മയവെളിച്ചത്തില്‍ തെളിയുന്നത് ഒരു സിനിമ മാത്രമല്ല കൂടെ ഒരുപാട് കലാകാരന്മാരുടെ സ്വപ്‌നങ്ങള്‍ കൂടിയാണ്. അതുകൊണ്ട് ഇത്തരം പിതൃരഹിത പരിപാടികള്‍ ചെയ്യുമ്പോള്‍ ഒന്നു മറക്കണ്ട ‘തകര്‍ക്കാന്‍ ശ്രമിക്കുന്നിടങ്ങളിലാണ് ഇതിഹാസങ്ങള്‍ കൂടുതല്‍ കരുത്തു നേടുന്നത്. സിനിമയാണ്, പ്രതീക്ഷയാണ്, സ്വപ്നമാണ്, വിയര്‍പ്പാണ്. ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടന്‍. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

DONT MISS
Top