20 സ്വര്‍ണവുമായി ഇന്ത്യയുടെ കുതിപ്പ്; മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്

ഗൗരവ് സോളങ്കി, സഞ്ജീവ് രജ്പുത്ത്

ഗോ​ൾ​ഡ് കോ​സ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യുടെ സ്വര്‍ണകൊയ്ത്ത് തുടരുന്നു. ഇന്ന് മാത്രം ഇന്ത്യയ്ക്ക് മൂന്ന് സ്വര്‍ണം. ബോക്‌സിങ്ങിലും ഷൂട്ടിങ്ങിലുമാണ് ഇന്ത്യയുടെ സ്വര്‍ണ നേട്ടം. ബോക്‌സിങ്ങില്‍ മേരി കോമും, ഗൗരവ് സോളങ്കിയും ഷൂട്ടിങ്ങില്‍ സഞ്ജീവ് രജ്പുത്തുമാണ് സ്വര്‍ണം കരസ്ഥമാക്കിയത്.

വനിതകളുടെ 45-48 കിലോ വിഭാഗം ബോക്‌സിങ്ങിലൂടെ ഇന്ത്യയുടെ മേരി കോമാണ് ആദ്യ സ്വര്‍ണം നേടിയത്. പിന്നാലെ പുരുഷന്‍മാരുടെ 52 കിലോ വിഭാഗത്തില്‍ ഗൗരവ് സോളങ്കി സ്വര്‍ണം നേടി. ഷൂട്ടിങ്ങില്‍ 50 എംഎം റൈഫിള്‍ ത്രീ പൊസിഷന്‍ വിഭാഗത്തില്‍ സഞ്ജീവ് രജ്പുത് മെഡല്‍ നേടിയത്. ഗെയിംസ് റെക്കോര്‍ഡോടെയാണ് സഞ്ജീവിന്‌റെ സ്വര്‍ണനേട്ടം. ഇതോടെ 20 സ്വര്‍ണവും 12 വെള്ളിയും 14 വെങ്കലവുമടക്കം 46 മെഡലുകളുമായി ഇന്ത്യ മെഡല്‍പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

DONT MISS
Top