ഐഡിയ-വോഡഫോണ്‍ ലയനം പ്രതിസന്ധിയില്‍


പ്രമുഖ നെറ്റ് വര്‍ക്കുകളായ വോഡഫോണിന്റെയും ഐഡിയയുടേയും ലയനം പ്രതിസന്ധിയില്‍ എന്ന് റിപ്പോര്‍ട്ടുകള്‍. ലയനത്തിന് മുമ്പേ കടബാധ്യതകള്‍ തീര്‍ക്കണം എന്ന് ടെലക്കോം മന്ത്രാലയം ഇരു കമ്പനികളോടും ആവശ്യപ്പെട്ടു. ഏകദേശം 19,000 കോടി രൂപയാണ് ഇരുകമ്പനികളുടേയും കൂടി കടം.

വാര്‍ത്ത പുറത്തുവന്നതോടെ ഐഡിയയുടെ ഓഹരിവില ഇടിഞ്ഞിട്ടുണ്ട്. എന്നാല്‍ ലയനത്തിന്റെ ഭാവി എന്താണ് എന്നത് ഇരു കമ്പനികളും പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. എന്തായാലും കടം തീര്‍ക്കാതെ ലയനം നടക്കില്ല എന്നത് ഉറപ്പായിട്ടുണ്ട്.

റിലയന്‍സിന്റെ ജിയോ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാനാണ് ഐഡിയ-വോഡഫോണ്‍ ലയനം സംഭവിക്കാനിരുന്നത്. എന്നാല്‍ ബിഎസ്എന്‍എല്ലും എയര്‍ടെല്ലും ക്രമേണ ജിയോ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ലയനം കൊണ്ടല്ലാതെ നിലനില്‍പ്പ് പ്രയാസകരമാകുന്ന അവസ്ഥയിലാണ് ഐഡിയയും വോഡഫോണും.

DONT MISS
Top