ഒടുവില്‍ പ്രധാനമന്ത്രി പ്രതികരിച്ചു; കത്വ സംഭവം നാണക്കേടെന്ന് നരേന്ദ്ര മോദി

നരേന്ദ്ര മോദി

ദില്ലി: കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊലചെയ്യപ്പെട്ട സംഭവത്തില്‍ രാജ്യത്താകമാനം പ്രതിഷേധം ഉയര്‍ന്നതിനൊടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിലെ മൗനം അവസാനിപ്പിച്ചു.

കത്വയില്‍ ആസിഫ എന്ന എട്ടുവയാസുകാരി ക്രൂരമായി കൊല്ലപ്പെട്ടതിനെകുറിച്ചും ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബിജെപി എംഎല്‍എ യുവതിയെ പീഡനത്തിനിരയാക്കുകയും യുവതിയെ പിതാവ് പൊലീസ് സ്റ്റേഷനില്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം വന്നത്.

കത്വ, ഉന്നാവോ സംഭവങ്ങളെ പേരെടുത്ത് പറയാതെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ദില്ലിയില്‍ അംബേദ്കര്‍ സ്മാരകം രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി പീഡനത്തെ അപലപിച്ച് സംസാരിച്ചത്.

ഇത്തരം സംഭവങ്ങള്‍ പരിഷ്‌കൃതസമൂഹത്തിന് ആകെ നാണക്കേടാണെന്നും കുറ്റക്കാര്‍ ആരും രക്ഷപെടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരയ്ക്കും കുടുംബത്തിനും അര്‍ഹമായ നീതി ലഭിക്കും. കുറ്റക്കാര്‍ രക്ഷപെടില്ലെന്ന് ഞാന്‍ രാജ്യത്തിന് ഉറപ്പുനല്‍കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.  ന​മ്മു​ടെ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഉ​റ​പ്പാ​യും നീ​തി ല​ഭി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

നേരത്തെ, കത്വ, ഉന്നാവോ  പീഡന സംഭവങ്ങളില്‍ മൗനം തുടരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തുവന്നിരുന്നു. കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​മ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തു​ട​രു​ന്ന ​ മൗ​നംഅം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ​ക്കാ​യി ഇ​ന്ത്യ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. മോദി ഇറങ്ങിവന്ന് ബേട്ടി ബച്ചാവോയെക്കുറിച്ച് സംസാരിക്കേണ്ട സമയമാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം. ര​ണ്ട് ചോ​ദ്യ​ങ്ങ​ളാ​ണ് രാ​ഹു​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് മു​ന്നി​ൽ​വ​ച്ച​ത്. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ രാ​ജ്യ​ത്തു വ​ർ​ധി​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളോ​ടു​ള്ള താ​ങ്ക​ളു​ടെ നി​ല​പാ​ടെ​ന്ത്? എ​ന്തു​കൊ​ണ്ടാ​ണ്  പീ​ഡ​ക​രെ​യും കൊ​ല​പാ​ത​കി​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന  ഭനിലപാട് ഭരണകൂടം സ്വീകരിക്കുന്നത്.? സം​സാ​രി​ക്കു, ഇ​ന്ത്യ കാ​ത്തി​രി​ക്കുന്നു എ​ന്നും രാ​ഹു​ൽ കു​റി​ച്ചു. #SpeakUp എ​ന്ന ഹാഷ് ടാഗിലാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നത്.

DONT MISS
Top