ദേശീയചലച്ചിത്ര പുരസ്‌കാരം: തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചിത്രം

ദില്ലി: അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരപ്രഖ്യാപനം ദില്ലിയില്‍ പുരോഗമിക്കുന്നു. മികച്ച മലയാള ചിത്ത്രതിനുള്ള പുരസ്‌കാരം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും കരസ്ഥമാക്കി. ടേക്ക് ഓഫിലെ പ്രകടനത്തിന് നടി പാര്‍വതിക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.

തൊണ്ടി മുതലും ദൃക്‌സാക്ഷിയും അസാധാരണ ചിത്രമാണെന്ന് ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂര്‍ അഭിപ്രായപ്പെട്ടു. ചിത്രത്തിലെ അഭിനേതാക്കള്‍ മികച്ച അഭിനയമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

മികച്ച ചലച്ചിത്ര നിരൂപകനുള്ള പുരസ്‌കാരം ഗിരിധര്‍ ഝായ്ക്ക് ലഭിച്ചു. മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രം-ഐ ആം ബോണി.

പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. 321 ഫീച്ചര്‍ ഫിലിമുകളാണ് അവാര്‍ഡിന് പരിഗണിച്ചത്. മലയാളത്തില്‍ നിന്ന് 15 ചിത്രങ്ങളാണ് ഉണ്ടായിരുന്നത്.

DONT MISS
Top