കോമണ്‍വെല്‍ത്ത് ഗെയിംസ്; തേജസ്വിനി സാവന്തിലൂടെ ഇന്ത്യയ്ക്ക് 15ാം സ്വര്‍ണം

തേജസ്വിനി സാവന്ത്

ഗോള്‍ഡ്‌കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 15ാം സ്വര്‍ണം. വനിതകളുടെ ഷൂട്ടിങ്ങില്‍ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ തേജസ്വിനി സാവന്താണ് സ്വര്‍ണം നേടിയത്. 457.9 പോയിന്റുമായാണ് സാവന്ത് സ്വര്‍ണം നേടിയത്.

ഇതേ വിഭാഗത്തില്‍ ഇന്ത്യയുടെ അന്‍ജി മുദ്ഗിലാണ് വെള്ളി നേടിയത്. 455.7 പോയിന്റുമായാണ് അന്‍ജി വെള്ളി നേടിയത്. 15 സ്വര്‍ണവും എട്ട് വെള്ളിയും പത്ത് വെങ്കലവും ഉള്‍പ്പെടെ 33 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 159 പോയിന്റ് നേടി ഓസ്‌ട്രേലിയയും, 89 പോയിന്റ് നേടി ഇംഗ്ലണ്ടുമാണ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍

DONT MISS
Top