ആസിഫ ബാനോയുടെ നിഷ്ഠൂര കൊലപാതകം: ക​ത്വ​യി​ലെ ബി​ജെ​പി എം​എ​ൽ​എ ഒളിവില്‍

രാ​ജീ​വ് ജ​സ്‌​റോ​തി​യ​

ശ്രീ​ന​ഗ​ർ: ജ​മ്മു കശ്മീരി​ലെ ക​ത്വ​യി​ൽ എ​ട്ടു​വ​യ​സു​കാ​രി ആസിഫ ബാനോയുടെ നിഷ്ഠൂര കൊലപാതകവുമായി ബന്ധപ്പെട്ട് പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​തി​നു പി​ന്നാ​ലെ ക​ത്വ​യി​ലെ ബി​ജെ​പി എം​എ​ൽ​എ ഒളിവില്‍. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി എം​എ​ല്‍​എ രാ​ജീ​വ് ജ​സ്‌​റോ​തി​യ​യെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​ദ്ദേ​ഹ​ത്തിന്റെ
മൊ​ബൈ​ൽ ഫോ​ണും ഓ​ഫാ​ണ്.

എം​എ​ൽ​എ​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. അ​സു​ഖ​മാ​യ ത​ന്‍റെ ഭാ​ര്യാ​മാ​താ​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്ന് എ​എ​ൻ​ഐ​ക്ക് എം​എ​ൽ​എ ഫോ​ണി​ൽ സ​ന്ദേ​ശം അ​യ​ച്ചു. പി​ന്നീ​ട് ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നും ഇ​ല്ല.

സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ ഇ​ട​പെ​ട​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. പ്ര​തി​ക​ള്‍​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ന​ട​ത്തി​യ ഹി​ന്ദു എ​ക്താ മ​ഞ്ച് റാ​ലി​യി​ല്‍ ബി​ജെ​പി​യു​ടെ മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ത്തി​രു​ന്നു. ക്രൈബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപതം കെട്ടിച്ചമച്ചതാണെന്നും കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണ് ഹി​ന്ദു എ​ക്താ മ​ഞ്ചിന്റെ ആവശ്യം. കശ്മീരില്‍ നിന്ന് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെയും ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെയും നാടുകടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

DONT MISS
Top