എങ്ങോട്ടാണ് ഇവര്‍ ഈ നാടിനെ നയിക്കുന്നത്? ആസിഫയുടെ കൊലപാതകത്തില്‍ കടുത്ത രോഷം പ്രകടിപ്പിച്ച് തോമസ് ഐസക്ക്

തോമസ് ഐസക്ക്

ജമ്മുകശ്മീരില്‍ നിഷ്ഠൂരമായ ഒരു കൂട്ടത്തിന്റെ ക്രൂരതയ്ക്ക് ഇരയാകേണ്ടിവന്ന എട്ട് വയസ്സുകാരി ആസിഫയുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി മന്ത്രി തോമസ് ഐസക്ക് രംഗത്ത്. ആസിഫ എന്ന ഓമനത്തം വിട്ടുമാറാത്ത പിഞ്ചുകുട്ടിയെ കശ്മീരില്‍ ക്രൂരമായി കൊലപ്പെടുത്തിയവരും അവരെ ന്യായീകരിക്കുന്ന ബിജെപി നേതാക്കന്മാരും ഇന്ത്യയുടെ അന്തസ്സിന് ഏല്‍പ്പിക്കുന്ന മുറിവ് ഒരിക്കലും ഉണങ്ങുന്നതല്ലെന്ന് തോമസ്  ഐസക്ക് പറയുന്നു. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സംഭവത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

ലോകത്തിന് മുന്നില്‍ ഇത് എത്രാമത്തെ തവണയാണ് ഇന്ത്യന്‍ ജനതയെ ബിജെപി നാണം കെടുത്തുന്നതെന്ന് ഐസക്ക് ചോദിക്കുന്നു. മനുഷ്യത്വത്തിന് മുന്നില്‍ നരമേധം നടത്തുകയാണവരെന്നും അദ്ദേഹം പറയുന്നു. എങ്ങോട്ടാണ് അവര്‍ ഈ നാടിനെ നയിക്കുന്നത്? എത്രയും വേഗം ഈ കിരാത ശക്തികളുടെ പിടിയില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചേ മതിയാകൂ  ഐസക്ക് കുറിപ്പില്‍ പറയുന്നു.

തോമസ് ഐസക്ക് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്, 

ലോകത്തിന് മുന്നില്‍ ഇത് എത്രാമത്തെ തവണയാണ് ഇന്ത്യന്‍ ജനതയെ ബി ജെ പി നാണം കെടുത്തുന്നത്? മനുഷ്യത്വത്തിന് മുന്നില്‍ നരമേധം നടത്തുകയാണവര്‍. ആസിഫ എന്ന ഓമനത്തം വിട്ടുമാറാത്ത പിഞ്ചുകുട്ടിയെ കാശ്മീരില്‍ ക്രൂരമായി കൊലപ്പെടുത്തിയവരും അവരെ ന്യായീകരിക്കുന്ന ബി ജെ പി നേതാക്കന്മാരും ഇന്ത്യയുടെ അന്തസ്സിന് ഏല്‍പ്പിക്കുന്ന മുറിവ് ഒരിക്കലും ഉണങ്ങുന്നതല്ല.

എങ്ങോട്ടാണ് അവര്‍ ഈ നാടിനെ നയിക്കുന്നത്? എത്രയും വേഗം ഈ കിരാത ശക്തികളുടെ പിടിയില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചേ മതിയാകൂ

DONT MISS
Top