ഈ ഇന്ത്യാ മഹാരാജ്യത്ത് കൊതുകിനേക്കാള്‍ കൂടുതലുള്ളത് എഞ്ചിനീയര്‍മാര്‍; ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആസിഫ് അലിയുടെ ബിടെക് [ട്രെയിലര്‍ കാണാം]

ആസിഫ് അലി, അപര്‍ണ മുരളി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ബിടെകിന്റെ ട്രെയിലര്‍ പുറത്ത്. ബിടെക് വിദ്യാര്‍ത്ഥികളുടെ സംഭവബഹുലമായ കഥ പറയുന്ന ചിത്രം ഒരേസമയം പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.

യുവാക്കളുടെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആസിഫ് അലിയ്ക്കും അപര്‍ണ ബാലമുരളിയ്ക്കും പുറമെ സൈജു കുറുപ്പ്, അജുവര്‍ഗീസ്, ശ്രീനാഥ് ഭാസി, അനൂപ് മേനോന്‍, ദീപക്, അലന്‍സിയര്‍, ഷാനി, ജാഫര്‍ ഇടുക്കി, നിരഞ്ജന അനൂപ് എന്നിവര്‍  മറ്റ് പ്രധാന വേഷങ്ങള്‍ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട്. മാക്ട്രോ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

DONT MISS
Top