ആര്‍സിസിയിലെ രക്തത്തിലൂടെ എച്ച്‌ഐവി: മരിച്ച കുട്ടിയുടെ രക്തസാമ്പിള്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

ഹൈക്കോടതി

കൊച്ചി: തി​രു​വ​ന​ന്ത​പു​രം റീ​ജി​യ​ണ​ൽ കാ​ൻ​സ​ർ സെന്ററി​ൽ (ആര്‍സിസി) നി​ന്ന് എ​ച്ച്ഐ​വി ബാ​ധ​യു​ണ്ടാ​യെ​ന്ന് സം​ശ​യി​ച്ച പത്തുവയസുകാരിയായ പെണ്‍കുട്ടിമ​രി​ച്ച സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ടി​യു​ടെ ഇ​ട​പെ​ട​ൽ. കു​ട്ടി​യു​ടെ ര​ക്ത​സാ​ന്പി​ളു​ക​ളും ആ​ശു​പ​ത്രി രേ​ഖ​ക​ളും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ടി ഉ​ത്ത​ര​വി​ട്ടു.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​ട്ടി​യു​ടെ മാ​താ​വ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് കു​ട്ടി​യെ എ​ച്ച്ഐ​വി രോ​ഗി​യാ​ക്കി​യ​തെ​ന്നും ജീ​വി​ക്കാ​നു​ള്ള മൗ​ലി​കാ​വ​കാ​ശ​ത്തെ ഹ​നി​ക്കു​ന്ന ന​ട​പ​ടി​യാ​ണി​തെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

കാ​ന്‍​സ​ര്‍ ബാ​ധ​യെ തു​ട​ര്‍​ന്ന് 13 മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഹ​രി​പ്പാ​ട് സ്വ​ദേ​ശി​യാ​യ കു​ട്ടി​ ഇന്നലെ ആലപ്പുഴ മെഡിക്കല്‍ കോളെജിലാണ് മരിച്ചത്. പ​നി​ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന്  മെ​ഡി​ക്ക​ല്‍ കോളെ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് കു​ട്ടി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.  ന്യു​മോ​ണി​യ ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ കു​ട്ടി​യെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇന്നലെ ഉ​ച്ച​യോ​ടെ സ്ഥി​തി വ​ഷ​ളാ​വു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.

2017 മാര്‍ച്ച് ഒന്നിനായിരുന്നു കുട്ടിയെ ആര്‍സിസിയില്‍ എത്തിച്ചത്. ഇവിടെ നിന്ന് രക്തം സ്വീകരിച്ച ശേഷം കുട്ടിക്ക് എച്ച്ഐവി ബാധിച്ചെന്ന ആരോപണം വന്‍ വിവാദമായിരുന്നു. രക്തം സ്വീകരിച്ചപ്പോള്‍ കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചെന്നായിരുന്നു ആരോപണം. ആര്‍സിസി പോലെയുള്ള സ്ഥാപനത്തിന് ചികിത്സാപിഴവ് സംഭവിച്ചെന്ന ആരോപണം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. എന്നാല്‍ തങ്ങളുടെ ചികിത്സയ്ക്കിടെ കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചിട്ടില്ലെന്നും ആരോപണം തെറ്റാണന്നുമായിരുന്നു ആര്‍സിസി അധികൃതരുടെ വാദം.

തുടര്‍ന്ന് ചെന്നൈയിലെ ലാബില്‍ നടത്തിയ ആദ്യഘട്ടപരിശോധനയില്‍ കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഈ പരിശോധനയില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റാവിയിരുന്നുവെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു.

ചെന്നൈ ലാബിലെ പരിശോധനയ്ക്കുശേഷം രക്തസാമ്പിള്‍ വിശദമായ പരിശോധനയ്ക്കായി ദില്ലിയിലെ ലാബില്‍ അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം കാത്തിരിക്കെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്.

DONT MISS
Top