കാവേരിയില്‍ മോദിയോട് കടക്ക് പുറത്ത് പറഞ്ഞ് തമിഴകം; പ്രധാനമന്ത്രിയ്ക്ക് നേരെ കരിങ്കാെടി പ്രതിഷേധം

ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുന്നു

ചെന്നൈ: കാവേരി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ തമിഴകത്ത് പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രിയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. ഡിഎംകെയുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിയ്ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഡിഎംകെ നേതാവ് കരുണാനിധിയുടെ വീടിന് മുന്നില്‍ കരിങ്കൊടി ഉയര്‍ത്തി.

പ്രതിരോധ മന്ത്രാലത്തിന്റെ സെെനിക പ്രദര്‍ശനം ഡിഫന്‍സ് എക്‌സ്പോയുടെ ഉദ്ഘാടനം, തമിഴ്‌നാട് കാന്‍സര്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ടിന്റെ വജ്രജൂബിലി ആഘോഷം എന്നീ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് മോദി ചെന്നെെയിലെത്തിയത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തുന്നുണ്ട്.

പ്രധാനമന്ത്രിയ്‌ക്കെതിരെ പ്രതിഷേധവുമായി എത്തിയ രാഷ്ട്രീയ നേതാക്കളെയും കലാ സാംസ്‌കാരിക പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരിക്കുകയാണ്. ഭാരതിരാജ വെട്രിമാരന്‍ ഗൗതമന്‍ ആമിര്‍ തുടങ്ങി നിരവധി നേതാക്കളെ അറസ്റ്റ് ചെയ്തി നീക്കി.

പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പലയിടങ്ങളിലും പൊലീസ് റോഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഇരു പരിപാടികളിലും പങ്കെടുക്കുന്നതിനായി മോദി വ്യോമ മാര്‍ഗമാണ് മോദി എത്തിയത്. ചെന്നൈ വിമാനത്താവളത്തിലെത്തിയ മോദിയ്‌ക്കെതിരെ വിമാനത്താവള പരിസരത്തും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

DONT MISS
Top