തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെ അടിതെറ്റി മാധ്യമപ്രവര്‍ത്തകന്‍ നീന്തല്‍കുളത്തില്‍[വീഡിയോ]

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍ വെല്‍ത്ത് ഗെയിംസിലെ തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെ  മാധ്യമപ്രവര്‍ത്തകന്‍ നീന്തല്‍കുളത്തില്‍ വീണു. ബിബിസി പ്രതിനിധി മൈക്ക് ബുഷെല്ലാണ് റിപ്പോര്‍ട്ടിങ്ങിനിടെ കുളത്തില്‍ വീണത്. ബിബിസിയ്ക്ക് വേണ്ടി നീന്തല്‍ മത്സരത്തിലെ ജേതാക്കളായ ഇംഗ്ലണ്ട് ടീമുമായി അഭിമുഖം നടത്തുന്നതിനിടെ ആയിരുന്നു സംഭവം.

മാധ്യമ പ്രവര്‍ത്തകന്റെ വീഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചിരി ഉണര്‍ത്തുന്നത്. നീന്തല്‍ കുളത്തിന്റെ കരയില്‍ ഇരിക്കുകയായിരുന്നു ഇംഗ്ലണ്ട് ടീം അംഗങ്ങള്‍ അവരോട് സംസാരിക്കുന്നതിനായി കുളത്തിലേയ്ക്ക് ഇറങ്ങിയപ്പോഴായിരുന്നു മൈക്കിന് അടിതെറ്റിയത്.

തത്സമയം അവതാരകന്‍ വാര്‍ത്ത വായിക്കുമ്പോഴായിരുന്നു മൈക്കും താരങ്ങളും തമ്മിലുള്ള സംസാരം. വെള്ളത്തില്‍ വീണതോടെ റിപ്പോര്‍ട്ടറുടെ മൈക്ക് പ്രവര്‍ത്തനരഹിതമാവുകയും അതോടെ ഇരുവരും തമ്മിലുള്ള സംസാരം പ്രേക്ഷകര്‍ക്ക് കേള്‍ക്കാനും കഴിഞ്ഞില്ല. തുടര്‍ന്ന് അവതാരകന്‍ അടുത്ത വാര്‍ത്തയിലേയ്ക്ക് നീങ്ങുകയായിരുന്നു.

DONT MISS
Top