ഐപിഎല്‍ വാതുവയ്പ്പ്: അഞ്ചംഗ സംഘം പിടിയില്‍

പിടികൂടിയ വാതുവയ്പ്പു സംഘവുമായി പൊലീസുകാര്‍

ജയ്പുർ: ഐപിഎല്‍ സീസണ്‍ ആരംഭിച്ചതോടെ വാതുവയ്പ്പ് സംഘവും സജീവമാകുന്നു. ഐപിഎല്ലില്‍ വാതുവയ്പ്പ് നടത്തുന്ന സംഘം രാജസ്ഥാന്‍ പൊലീസിന്റെ പിടിയിലായി. രാജസ്ഥാനിലെ സികറിൽനിന്നും അഞ്ചംഗ സംഘത്തെയാണ് സികർ പൊലീസ് പിടികൂടിയത്.

പിടികൂടിയവരില്‍ നിന്ന് ടിവിയും ലാപ്ടോപ്പും 17 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

DONT MISS
Top