കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗ് റെയ്ഞ്ചില്‍ വീണ്ടും ഇന്ത്യന്‍ തിളക്കം; ഇന്ന് നേടിയത് സ്വര്‍ണവും വെങ്കലവും

അങ്കുര്‍ മിത്തല്‍

ഗോള്‍ഡ്‌കോസ്റ്റ്: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌കോസ്റ്റില്‍ നടക്കുന്ന 21 -ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗ് വിഭാഗത്തില്‍ ഇന്ന് ഇന്ത്യക്ക് രണ്ട് മെഡല്‍കൂടി. ഒരു സ്വര്‍ണവും ഒരു വെങ്കലുമാണ് ഇന്ത്യന്‍ ഇന്ന് നേടിയത്.
പുരുഷന്മാരുടെ ഡബിള്‍ട്രാപ്പ് ഇനത്തില്‍ അങ്കുര്‍ മിത്തല്‍ നേടിയ വെങ്കലമാണ് ഇന്ന് ഒടുവില്‍ വന്ന മെഡല്‍.

നേരത്തെ വനിതകളുടെ ഡബിൾട്രാപ്പ് ഷൂട്ടിംഗിൽ ഇന്ത്യയുടെ ശ്രേയസി സിംഗ് സ്വര്‍ണം നേടിയതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 12 ആയിരുന്നു. ഇതിന് പിന്നാലെയാണ് ഷൂട്ടിംഗ് റെയ്ഞ്ചില്‍ നിന്ന് അങ്കുര്‍ മിത്തല്‍ ഇന്ത്യയ്ക്കായി ഒരു മെഡല്‍ കൂടി സ്വന്തമാക്കിയത്.

സ്വര്‍ണം നേടിയ ശ്രേയ സിംഗ്

ഇതോടെ 12 സ്വര്‍ണവും നാല് വെള്ളിയും എട്ട് വെങ്കലവും നേടിയ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 24ആയി.

DONT MISS
Top