യൂടൂബിലെ എക്കാലത്തേയും ഏറ്റവും വലിയ ഹിറ്റ് ‘ഡെസ്പാസിറ്റോ’ ഹാക്ക് ചെയ്യപ്പെട്ടു


യൂടൂബില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഡെസ്പാസിറ്റോ എന്ന സംഗീത വീഡിയോ ഹാക്ക് ചെയ്യപ്പെട്ടു. ഏറെ സമയത്തിന് ശേഷം നിര്‍മാതാക്കളായ വെവോ വീഡിയോ തിരിച്ചെത്തിച്ചിട്ടുണ്ട്. അടുത്തിടെയാണ് വീഡിയോയ്ക്ക് 500 കോടി വ്യൂസ് കഴിഞ്ഞത്.

മുഖംമൂടി ധരിച്ച് തോക്ക് ചൂണ്ടി നില്‍ക്കുന്ന അഞ്ച് ആളുകളുടെ ചിത്രമായിരുന്നു ഗാനം എടുക്കുമ്പോള്‍ കാണാന്‍ സാധിച്ചിരുന്നത്. പ്രോസോക്‌സും കുറോയിഷും ചേര്‍ന്ന് ഹാക്ക് ചെയ്തിരിക്കുന്നുവെന്നും സന്ദേശമുണ്ടായിരുന്നു. അതിന് താഴെ സ്വതന്ത്ര പലസ്തീന്‍ എന്നും എഴുതപ്പെട്ടിരുന്നു. എന്നാല്‍ ഗാനം പൂര്‍വ സ്ഥിതിയിലാക്കാന്‍ നിര്‍മാതാക്കള്‍ക്ക് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ജനുവരിയില്‍ മാത്രം പുറത്തിറങ്ങിയ ഈ ഗാനം കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ എല്ലാ കണക്കുകൂട്ടലുകളും തകര്‍ത്തിരുന്നു. ഇത് ഹാക്ക് ചെയ്തവരുടേത് എന്ന് കരുതപ്പെടുന്ന വ്യക്തികളുടെ ട്വിറ്റര്‍ പേജില്‍ ഇക്കാര്യത്തേക്കുറിച്ച് സൂചിപ്പിച്ചുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. തമാശയ്ക്കാണ് ഇത്തരത്തില്‍ ചെയ്തത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

DONT MISS
Top