വരാപ്പുഴ കസ്റ്റഡി മരണം: മര്‍ദ്ദിച്ചത് എസ്‌ഐ ദീപക്കും മൂന്നു പൊലീസുകാരുമെന്ന് മരിച്ച ശ്രീജിത്തിന്റെ സഹോദരന്‍

പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത്

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെത്തിനെയും താന്‍ അടക്കമുള്ള മറ്റുള്ളവരെയും വരാപ്പുഴ എസ്‌ഐ ദീപക്കും മറ്റ് മൂന്ന് പൊലീസുകാരും ക്രൂരമായി മര്‍ദ്ദിച്ചെന്ന് പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത്. ശ്രീജിത്തിനൊപ്പം സജിത്തിനെയും പൊലീസ് വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.

വീട്ടില്‍ നിന്ന് മൂന്ന് പൊലീസുകാര്‍ ചേര്‍ന്നാണ് തന്നെയും സഹോദരനെയും കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന തങ്ങളെ ബലംപ്രയോഗിച്ച് മൂന്ന് പൊലീസുകാര്‍ ചേര്‍ന്ന് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു.  വീട്ടില്‍ നിന്ന് പൊലീസ് ജീപ്പ് കിടന്ന റോഡ് വരെയുള്ള ദൂരത്തിലും പിന്നീട് ജീപ്പിലിട്ടും പൊലീസുകാര്‍ തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചു. ബൂട്ടിട്ട് വയറിലും ദേഹത്തുമെല്ലാം പൊലീസുകാര്‍ ചവുട്ടി. തുടര്‍ന്ന് സ്റ്റേഷനില്‍ വച്ചും പൊലീസുകാര്‍ മര്‍ദ്ദിച്ചുവെന്നും സജിത്ത് പറഞ്ഞു.

സ്റ്റേഷനിലെത്തിയപ്പോള്‍ തങ്ങള്‍ക്കൊപ്പം ഈ കേസില്‍ കസ്റ്റഡിയിലെടുത്ത മറ്റുള്ളവരെയും എസ്‌ഐ ദീപക്കും പൊലീസുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ബിനുവിനെ എസ്‌ഐ കമ്പികൊണ്ട് അടിച്ചു. ശരതിനെ കുനിച്ചുനിര്‍ത്തി കൈകൊണ്ട് ഇടിച്ചു. ഷൂകൊണ്ട് ചവുട്ടി. എന്നെയും ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനിടെ വയറുവേദനകൊണ്ട് പുളയുകയായിരുന്ന സഹോദരന്‍ ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തങ്ങള്‍ പറഞ്ഞപ്പോള്‍ ഇത് അവന്റെ അടവാണെന്നും അവനെ ഇപ്പോള്‍ ഞാന്‍ എഴുന്നേല്‍പ്പിച്ചുതരാമെന്നും പറഞ്ഞ് എസ്‌ഐ ദീപക്ക് അവശനായി കിടന്ന ശ്രീജിത്തിനെ ബൂട്ടിട്ട് ചവുട്ടിയെന്നും സജിത്ത് പറഞ്ഞു.

ഇതിനിടെ സ്റ്റേഷനിലെത്തിയ മാതാവ് അവശനായി കിടന്ന ശ്രീജിത്തിന് വെള്ളം നല്‍കാന്‍ ശ്രമിച്ചെങ്കിലും അമ്മയെ എസ്‌ഐ ഓടിച്ചുവിടുകയായിരുന്നുവെന്നും സജിത്ത് വെളിപ്പെടുത്തി. രാത്രിയില്‍ വയറുവേദനകൊണ്ട് ശ്രീജിത്ത് പുളയുകയായിരുന്നുവെന്നും പലതവണ ഛര്‍ദ്ദിച്ചെന്നും സഹോദരന്‍ പറഞ്ഞു. ഒടുവില്‍ പിറ്റേദിവസമാണ് ശ്രീജിത്തിനെ പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും ശ്രീജിത്തിന്റെ നില അതീവഗുരുതരമായിരുന്നു.

അതേസമയം, മക്കളെ കാണാന്‍ താന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും എസ്‌ഐ അസഭ്യം പറഞ്ഞ് ഓടിച്ചുവിട്ടുവെന്ന് ശ്രീജിത്തിന്റെയും സജിത്തിന്റെയും മാതാവ് വെളിപ്പെടുത്തി. തന്റെ മകന്റെ മരണത്തില്‍ ഉത്തരവാദിയായ എസ്‌ഐക്കെതിരേയും നടപടി സ്വീകരിക്കണമെന്നും മാതാവ് ആവശ്യപ്പെട്ടു.

കസ്റ്റഡി മര്‍ദ്ദനത്തില്‍ എസ്‌ഐ ദീപക്കിന്റെ പേര് പറയാതിരിക്കാന്‍ തങ്ങളുടെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും രാഷ്ട്രീയ നേതാക്കള്‍ തങ്ങളെ പലതവണ ഇതിനായി വിളിച്ചുവെന്നും സജിത്ത് വെളിപ്പെടുത്തി.

ഈ മാസം ആറിന് അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് മര്‍ദനമേറ്റ ഗൃഹനാഥന്‍ ജീവനൊടുക്കിയ കേസിലാണ് വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടം സ്വദേശി എസ് ആര്‍ ശ്രീജിത്തിനെ വരാപ്പുഴ പൊലീസ് അന്ന് രാത്രി വീട്ടില്‍ നിന്ന് ബലമായി കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയിലിരിക്കെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രീജിത്ത് തിങ്കളാഴ്ച വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.

ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതിനെതുടര്‍ന്നാണ് ശ്രീജിത്ത് മരിച്ചതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ ഉണ്ടായ മര്‍ദ്ദനത്തെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതവും തുടര്‍ന്നുണ്ടായ അണുബാധയുമാണ് മരണത്തിന് കാരണമായതെന്ന സൂചനകള്‍ നല്‍കുന്നതായിരുന്നു ഇന്നലെ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ടിലുമുള്ളത്.

വ​രാ​പ്പു​ഴ ദേ​വ​സ്വം​പാ​ടം കുളമ്പുകണ്ടം ചി​ട്ടി​ത്ത​റ വീ​ട്ടി​ൽ വാ​സു​ദേ​വ​ൻ (54)  വീ​ട് ക​യ​റി ആ​ക്ര​മി​ച്ച​തി​ൽ മ​നം​നൊ​ന്ത് ക​ഴി​ഞ്ഞ കഴിഞ്ഞ വെള്ളിയാഴ്ച ജീ​വ​നൊ​ടു​ക്കിയിരുന്നു. ​മ​ത്സ്യ​തൊ​ഴി​ലാ​ളി​യാ​യ വാ​സു​ദേ​വന്റെ അ​നു​ജ​ൻ ദി​വാ​ക​ര​നും സ​മീ​പ​വാ​സി​യാ​യ സു​മേ​ഷ് എ​ന്ന യു​വാ​വു​മാ​യി  വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച് ചോ​ദി​ക്കാ​നാ​യി വാ​സു​ദേ​വ​നും ദി​വാ​ക​ര​നും വാ​സു​ദേ​വ​ന്‍റെ മ​ക​ൻ വി​നീ​ഷും കൂ​ടി സു​മേ​ഷി​ന്‍റെ വീ​ട്ടി​ൽ ചെ​ന്നു. ഈ ​സ​മ​യ​ത്ത് ഇ​വ​ർ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്നു ന​ട​ന്ന അ​ടി​പി​ടി​യി​ൽ സു​മേ​ഷി​ന്റെ കൈ​യ്ക്ക് പ​രി​ക്കു​പ​റ്റു​ക​യും ചെ​യ്തി​രു​ന്നു.

പി​ന്നീ​ട് ഉ​ച്ച​യോ​ടെ സു​മേ​ഷും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് വാ​സു​ദേ​വന്റെ വീ​ട് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന്റെ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും പൂ​ർ​ണ​മാ​യും ത​ക​ർ​ത്തു. എ​തി​ർ​ക്കാ​ൻ ശ്ര​മി​ച്ച വാ​സു​ദേ​വ​ന്‍റെ ഭാ​ര്യ സീ​ത​യേ​യും മ​ക്ക​ളെ​യും അ​ക്ര​മി​ക​ൾ മ​ർ​ദി​ച്ച​താ​യി പൊലീസ് പറഞ്ഞിരുന്നു. അ​ക്ര​മി​ക​ൾ പോ​യ​ശേ​ഷം വി​നീ​ഷും സീ​ത​യും ചേ​ർ​ന്ന് വ​രാ​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ​പോ​യ സ​മ​യ​ത്താ​ണ് വാ​സു​ദേ​വ​ൻ വീ​ടി​ന​ക​ത്തെ മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച​ത്. ഈ ​കേ​സി​ലാ​ണ് ശ്രീ​ജി​ത്തി​നെ പൊലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

DONT MISS
Top