‘ഞാനോ രാവോ..’, കമ്മാരസംഭവത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി

ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ഞാനോ രാവോ എന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റഫീഖ് അഹമ്മദാണ് ഗാനം എഴുതിയിരിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതം നല്‍കിയ ഗാനം ഹരിചരണ്‍ ശേഷാദ്രിയും ദിവ്യ എസ് മേനോനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഗോകുലം ഗോപാലനാണ്. മുരളി ഗോപിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദിലീപ് വ്യത്യസ്ത വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ തമിഴ് താരം സിദ്ധാര്‍ത്ഥും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

DONT MISS
Top