ജെന്‍സി ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയിലെത്തിക്കാന്‍ പദ്ധതിയിട്ട് മഹീന്ദ്ര


ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി മഹീന്ദ്ര. മഹീന്ദ്രയുടെ മെഷിഗണിലെ സെന്ററില്‍ രൂപം കൊണ്ട ജെന്‍സി എന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് മഹീന്ദ്ര ഇന്ത്യയിലേക്ക് എത്തിക്കാനൊരുങ്ങുന്നത്. നാല് വര്‍ഷത്തോളമായി അമേരിക്കയില്‍ വില്‍പനയുള്ള ഈ മോഡല്‍ ഒറ്റസീറ്റിലാണ് എത്തുന്നത്.

എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ ജെന്‍സിക്ക് ഒരു സീറ്റ് മാത്രമേ കാണുകയുള്ളോ എന്ന് പറയാനാവില്ല. പൂനെയില്‍ ടെസ്റ്റ് ഡ്രൈവ് നടത്തുമ്പോള്‍ ചില ഓട്ടോ പോര്‍ട്ടലുകാരുടെ കണ്ണില്‍പെട്ട ജെന്‍സിയില്‍ ഒരു സീറ്റ് മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ.

അമേരിക്കയിലെ വിലയനുസരിച്ച് രണ്ട് ലക്ഷത്തിനോടടുത്ത ഇന്ത്യന്‍ രൂപ ആകുമെങ്കിലും ഇവിടെ നിര്‍മിച്ച് വിറ്റഴിക്കുമ്പോള്‍ പാതി വിലയെങ്കിലും മഹീന്ദ്രയ്ക്ക് കുറയ്‌ക്കേണ്ടിവരും. 10 സെക്കന്റിനുള്ളില്‍ 48 കിലോമീറ്റര്‍ വേഗതയെടുക്കാന്‍ സാധിക്കുന്ന ജെന്‍സി സ്‌റ്റോറേജ്  സ്‌പേസിലും മുന്‍പന്തിയിലാണ്.

DONT MISS
Top