കാവേരി വിഷയത്തില്‍ ഐ​പി​എ​ല്‍ വേദിക്ക് പുറത്ത്‌ പ്ര​തി​ഷേ​ധം; സം​വി​ധാ​യ​ക​ന്‍ ഭാ​ര​തീ​രാ​ജ അ​റ​സ്റ്റി​ല്‍

ഭാരതിരാജയുടെ പ്രതിഷേധം

ചെ​ന്നൈ: കാ​വേ​രി ന​ദീ​ജ​ല ത​ര്‍​ക്ക വി​ഷ​യ​ത്തി​ല്‍ ചെ​ന്നൈ​യി​ലെ ഐ​പി​എ​ല്‍ വേ​ദിക്ക് സമീപം പ്ര​തി​ഷേ​ധി​ച്ച ത​മി​ഴ് സി​നി​മ സം​വി​ധാ​യ​ക​ന്‍ ഭാ​ര​തീ​രാ​ജ അ​റ​സ്റ്റി​ല്‍.

ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സും കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സും ത​മ്മി​ല്‍ മ​ത്സ​രം ആ​രം​ഭി​ക്കാ​ന്‍ മി​നി​റ്റു​ക​ള്‍ ബാ​ക്കി​നി​ല്‍​ക്കെ​യാ​യി​രു​ന്നു ഭാ​ര​തീ​രാ​ജ​യു​ടെ പ്ര​തി​ഷേ​ധം. രാ​ഷ്ട്രീ​യ നേ​താ​ക്ക​ളാ​യ സം​വി​ധാ​യ​ക​ന്‍ വെ​ട്രി​മാ​ര​ന്‍, സീ​മാ​ന്‍, ത​മി​മു​ന്‍ അ​ന്‍​സാ​രി എ​ന്നി​വ​രും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. മ​ത്സ​ര​ത്തി​നു സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​നാ​യി 4000 പോ​ലീ​സു​കാ​രെ​യാ​ണ് സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

വി​ടു​ത​ലൈ ചി​രു​ത​ലൈ ക​ക്ഷി (വി​സി​കെ), എ​സ്ഡി​പി​ഐ, ത​മി​ഴ​ക വാ​ഴ്ച​വു​രി​മൈ ക​ക്ഷി, നാം ​ത​മി​ഴ​ര്‍ ക​ക്ഷി, ത​മി​ഴ​ര്‍ എ​ഴു​ചി ഇ​യ്യ​കം തു​ട​ങ്ങി വി​വി​ധ ക​ക്ഷി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​വേ​രി വി​ഷ​യ​ത്തി​ല്‍ ഐ​പി​എ​ലി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

കാവേരി നദീജല വിഷയത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഐപിഎല്ലിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മത്സരങ്ങള്‍ കേരളത്തിലേക്ക് മാറ്റുമെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു. എന്നാല്‍ ബിസിസിഐ നേതൃത്വം ഇക്കാര്യം നിഷേധിക്കുകയും നിശ്ചയിക്കപ്പെട്ടിരിക്കുന്നതുപോലെ ചെന്നൈ അടക്കമുള്ള വേദികളില്‍ ഐപിഎല്‍ മത്സരങ്ങല്‍ നടക്കുമെന്നും ഇന്നലെ അറിയിച്ചിരുന്നു. ഇതിനിടെയാണ് ഐപിഎല്‍ വേദിക്ക് സമീപം ഭാരതി രാജയുടെ പ്രതിഷേധം നടന്നത്.

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ വൈകന്നതില്‍ പ്രതിഷേധിച്ചാണ് തമിഴ്‌നാട്ടില്‍ പ്രക്ഷോഭങ്ങള്‍ തുടരുന്നത്.

DONT MISS
Top