കോമണ്‍വെല്‍ത്ത് : 400 മീറ്ററില്‍ അനസിന് മെഡല്‍ നഷ്ടം; ഫിനിഷ് ചെയ്തത് നാലാമത്

മുഹമ്മദ് അനസ്‌

ഗോ​ള്‍​ഡ് കോ​സ്റ്റ്: ദേ​ശീ​യ റി​ക്കാ​ര്‍​ഡ് തി​രു​ത്തി​യെ​ങ്കി​ലും തിരുത്താന്‍ കഴിഞ്ഞെങ്കിലും കോമണ്‍വെല്‍ത്ത് ഗെയിംസിലെ അത്‌ലറ്റിക് 400 മീറ്ററില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന മലയാളി താരം  മു​ഹ​മ്മ​ദ് അ​ന​സി​ന്‍റെ പോ​രാ​ട്ടം നാ​ലാം സ്ഥാ​ന​ത്ത് അ​വ​സാ​നി​ച്ചു.

1958 ല്‍ ​മി​ല്‍​ഖ സിം​ഗ് ഈ ​ഇ​ന​ത്തി​ല്‍ സ്വ​ര്‍​ണം നേ​ടി​യ ശേ​ഷം ഇ​ന്ത്യ​ക്കാ​യി മ​റ്റാ​രും ഫൈ​ന​ലി​ല്‍ ക​ട​ന്നിരുന്നില്ല. ഫൈനലില്‍ കടന്ന് ഇന്ത്യന്‍ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തിയെങ്കിലും അനസിന് മെഡല്‍നേട്ടം സ്വന്തമാക്കാനായില്ല.
സ്വ​ന്തം പേ​രി​ലു​ള്ള ദേ​ശീ​യ റി​ക്കാ​ര്‍​ഡ് ഗോള്‍ഡ് കോസ്റ്റിലെ ഫൈനലില്‍ ഒരു സെക്കന്റ് കുറച്ച് തിരുത്തിയെന്നത് (45.31 ) അനസിന്‌ നേട്ടമായി. സെ​മി​യി​ല്‍ 45.44 സെ​ക്ക​ന്‍​ഡി​ല്‍ ഓ​ടി​യെ​ത്തി​യ അ​ന​സ് ഫൈ​ന​ലി​ല്‍ മി​ക​ച്ച പോ​രാ​ട്ട​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.

ബോ​ട്സ്വാ​ന​യു​ടെ ഐ​സ​ക്ക് മ​ക്വാ​ന​യ്ക്കാ​ണ് ഈ ​ഇ​ന​ത്തി​ല്‍‌ സ്വ​ര്‍‌​ണം(44.35).  45.09 സെ​ക്ക​ന്‍​ഡി​ല്‍ ഓ​ടി​യെ​ത്തി​യ ബോ​ട്സ്വാ​ന​യു​ടെ ത​ന്നെ ബ​ബൊ​ലോ​ക്കി തെ​ബെ​യ്ക്കാ​ണ് വെ​ള്ളി.  ജ​മൈ​ക്ക​യു​ടെ ജ​വോ​ന്‍ ഫ്രാ​ന്‍​സി​സ് വെ​ങ്ക​ലം നേ​ടി.

DONT MISS
Top