“ആറാം ക്ലാസ് മുതല്‍ എന്റെ ലാലുവിനെ സ്‌കൂളില്‍ കൊണ്ടുവിട്ട ചേച്ചിയാണ് ഞാന്‍, എന്റെ മക്കളോട് പറയും ലാലേട്ടനെ കണ്ട് പഠിക്കണമെന്ന്”: മോഹന്‍ലാലുമൊത്തുള്ള ഓര്‍മകള്‍ പങ്കുവെച്ച് മല്ലിക സുകുമാരന്‍

സിനിമയുടെ ചരിത്രം എഴുതുമ്പോള്‍ ലോകസിനിമയില്‍ത്തന്നെ ഒന്നാമത് നില്‍ക്കുന്ന പേരാണ് മോഹന്‍ലാലിന്റേതെന്ന് നടി മല്ലിക സുകുമാരന്‍. മഞ്ജു വാര്യര്‍ നായികയാകുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മല്ലിക. മോഹന്‍ലാലിനെ കുറിച്ചുള്ള പഴയകാല ഓര്‍മകള്‍ മല്ലിക വേദിയില്‍ പങ്കുവെച്ചപ്പോള്‍ നിറഞ്ഞ കൈയടിയോടെയാണ് സദസ് വരവേറ്റത്.

അന്നുമുതല്‍ ഇന്നുവരെ എല്ലാവരോടും ഒരുപോലെയുള്ള മനുഷ്യസ്‌നേഹവും ഗുരുത്വവും ഉള്ളവ്യക്തിയാണ് ലാല്‍. സിനിമയിലൊക്കെ എത്തിക്കഴിയുമ്പോള്‍ അതൊക്കെ പലരിലും മങ്ങിപ്പോകാറുണ്ട്. പക്ഷെ എന്റെ മക്കളോട് ഞാന്‍ എപ്പൊഴും പറയും. ലാലേട്ടനെ കണ്ട് പഠിക്കണം.

മോഹന്‍ലാല്‍ എന്ന ഒരു പേരുണ്ടായ ചിത്രത്തില്‍ എന്റെ മകന്‍ ഇന്ദ്രജിത് അഭിനയിച്ചു എന്ന് പറയുമ്പോള്‍ അത് വലിയ കാര്യമാണ്, അതും ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന മഞ്ജുവിന്റെ കൂടെ. മല്ലിക സുകുമാരന്‍ പറഞ്ഞു.

DONT MISS
Top