‘മഞ്ഞില്‍ വിരിഞ്ഞ പൂവേ, ലാലേട്ടാ ലാ ലാ ലാ,’ ആരാധകരെ ആവേശത്തിലാഴ്ത്തി മോഹന്‍ലാലിലെ വീഡിയോ ഗാനം

സാജിദ് യാഹിയ സംവിധാനം ചെയ്ത മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ‘ഞാന്‍ ജനിച്ചന്നു കേട്ടൊരു പേര്’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന നടന്‍ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥന ആലപിച്ചിരിക്കുന്ന ഗാനം ചിത്രം ഇറങ്ങുന്നതിന് മുന്‍പ് തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ലോകമെമ്പാടുമുള്ള മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ള സമര്‍പ്പണമാണ് ചിത്രം. മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഏറെ ആവേശം പകരുന്നതാണ് പുറത്തുവന്നിരിക്കുന്ന ഗാനം. മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ടോണി ജോസഫാണ്. മഞ്ജുവാര്യരെ കൂടാതെ ചിത്രത്തില്‍ നീണ്ട താരനിര അണിചേരുന്നുണ്ട്. ചിത്രം വിഷുവിന് തിയേറ്ററിലെത്തും. ഗാനം ഇതിനോടകം തന്നെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടി കഴിഞ്ഞു.

DONT MISS
Top