‘ഇത് മലപ്പുറം, ഇവിടിങ്ങനാണ്’, ആരാധക സ്‌നേഹത്തില്‍ അമ്പരന്ന് ഓസില്‍

ആഴ്‌സണലിനോടും സൂപ്പര്‍ താരം ഓസിലിനോടുമുള്ള ആരാധനയാല്‍ സ്വന്തം മകന് ഓസിലിന്റെ പേരിട്ട മഞ്ചേരി സ്വദേശിക്ക് ഹൃദയം തൊട്ട സമ്മാനവുമായി ജര്‍മ്മന്‍ താരം. തന്റെ സോഷ്യല്‍ മീഡിയ പേജില്‍ മഞ്ചേരി സ്വദേശി ഇന്‍സമാം ഉല്‍ ഹഖിന്റെ വീഡിയോ മെസ്യൂത് ഓസില്‍ പങ്കുവെച്ച് ഞെട്ടിച്ചു. തന്നെ സംബന്ധിച്ചടുത്തോളം മെഹദ് ഓസില്‍ എന്ന് കുഞ്ഞിന് പേരിട്ടത് വലിയ ബഹുമതിയാണെന്ന് ഓസില്‍ പറയുന്നു. കുഞ്ഞിനും കുടുംബത്തിനും എല്ലാവിധ ആശംസകളും ഓസില്‍ നേര്‍ന്നു.

ആരാധകന്റെ കഥപറഞ്ഞുകൊണ്ട് ഇന്‍സമാമിന്റെയും കുടുംബത്തിന്റെയും വീഡിയോ ആഴ്‌സണല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഓസിലിനോടുള്ള ആരാധനകാരണമാണ് തന്റെ കുട്ടിയ്ക്ക ഓസില്‍ എന്ന് ഇന്‍സമാം പേരിട്ടത്. കുഞ്ഞ് ജനിച്ചപ്പോള്‍ തന്നെ ആഴ്‌സനലുമായി ബന്ധപ്പെട്ട എന്തെങ്കിലും പേരിടണമെന്ന് ചിന്തിച്ചിരുന്നുവെന്ന് ഇന്‍സമാമം പറയുന്നു. മുസ്ലിം പേര് വേണമെന്നും ആഗ്രഹമുള്ളതിനാല്‍ ഓസിലിന്റെ പേരുതന്നെ കുഞ്ഞിന് നല്‍കുകയായിരുന്നു.

ഫിദ സനമാണ് ഇന്‍സിമാമിന്റെ ഭാര്യ. മലബാറിന്റെ ഫുട്‌ബോള്‍ സ്‌നേഹവും വിഡിയോയിലൂടെ കാണാം. മുമ്പും കേരളത്തിന്റെ ഫുട്‌ബോള്‍ പ്രേമം സോഷ്യല്‍ മീഡിയയിലൂടെ ആഴ്‌സണല്‍ ലോകത്തിനുമുന്നില്‍ പങ്കുവച്ചിട്ടുണ്ട്. ഓസില്‍ പങ്കുവച്ച വീഡിയോ താഴെ കാണാം.

DONT MISS
Top