ഐപിഎല്‍ കേരളത്തിലേക്കില്ല, ചെന്നൈയില്‍ തന്നെ നടക്കും

ചെന്നൈ: ഐപിഎല്‍ പതിനൊന്നാം സീസണ്‍ കേരളത്തിലേക്കില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം മത്സരങ്ങള്‍ക്ക് തമിഴ്‌നാട് തന്നെ വേദിയാകും. ചൈന്നെയുടെ ഹോം മത്സരങ്ങള്‍ മുന്‍നിശ്ചയിച്ച പ്രകാരം ചെന്നൈയില്‍ തന്നെ നടക്കുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല വ്യക്തമാക്കി.

കാവേരി നദീജല വിഷയത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഐപിഎല്ലിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മത്സരങ്ങള്‍ കേരളത്തിലേക്ക് മാറ്റുമെന്ന സൂചന ഉണ്ടായിരുന്നു. അതിനാണ് രാജീവ് ശുക്ലയുടെ പ്രഖ്യാപനത്തോടെ അന്ത്യമായിരിക്കുന്നത്.

ചെന്നൈയിലെ മത്സരങ്ങള്‍ മുന്‍നിശ്ചയപ്രകാരം തന്നെ നടക്കും. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐപിഎല്ലിനെ രാഷ്ട്രീയ വിവാദങ്ങളുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. രാജീവ് ശുക്ല പറഞ്ഞു.

നാളെയാണ് ചെന്നൈയുടെ ആദ്യ ഹോം മത്സരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.

DONT MISS
Top