മദ്യപിച്ച് ലക്കുകെട്ട യുവതി പൊലീസുമായി കലഹിച്ചു; വീഡിയോ വൈറല്‍

യുവതി പൊലീസുമായി കലഹിക്കുന്നു

ഹൈദരാബാദ്: ഹൈദരാബാദില്‍ മദ്യപിച്ച് ലക്കുകെട്ട യുവതി പൊലീസുമായി കലഹിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സുഹൃത്തിന്റെ കൂടെയായിരുന്നു യുവതി കാറില്‍ സഞ്ചരിച്ചത്.

ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ പൊലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ മദ്യപിച്ചിരുന്ന യുവതി കാറില്‍ നിന്നും ഇറങ്ങുകയും പൊലീസുമായി ബഹളം വെക്കുകയുമായിരുന്നു. രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്.

സുഹൃത്തായ യുവതിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. വാഹനം നിര്‍ത്തി  പൊലീസ് പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ പുറകിലിരുന്ന യുവതി പൊലീസുമായി കലഹിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനെയും യുവതി അക്രമിക്കാന്‍ ശ്രമിച്ചു. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

DONT MISS
Top