കോമണ്‍വെല്‍ത്തില്‍ ഇന്ത്യയുടെ കുതിപ്പ് തുടരുന്നു; ഷൂട്ടിങ്ങില്‍ ജിതു റായിയ്ക്ക് സ്വര്‍ണം

ഗോള്‍ഡ്‌കോസ്റ്റ്: ഇരുപത്തിയൊന്നാമത്  കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അഞ്ചാം ദിനത്തിലും ഇന്ത്യ കുതിപ്പ് തുടരുന്നു. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ജിതു റായിയാണ് സ്വര്‍ണം നേടിയത്. ഇതേ ഇനത്തില്‍ ഇന്ത്യയുടെ ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലവും നേടി. 235.1 പോയിന്റുമായി ഗെയിംസ് റെക്കോഡോടെയാണ് ജിതു റായിയുടെ സുവര്‍ണനേട്ടം. ഓസ്‌ട്രേലിയയുടെ കെറി ബെല്ലിനാണ് വെള്ളി. കെറി 233.5 പോയിന്റ് നേടിയപ്പോള്‍ ഓം പ്രകാശ്‌ 214.3 പോയിന്റ് സ്വന്തമാക്കി.

ഭാരോദ്വഹനത്തിലെ വെള്ളിയോടെയാണ് ഇന്ത്യ അഞ്ചാം ദിനം തുടങ്ങിയത്. പുരുഷന്‍മാരുടെ 105 കിലോ ഭാരോദ്വഹനത്തില്‍ പ്രദീപ് സിങ്ങാണ് വെള്ളി നേടിയത്. 352 കിലോഗ്രാം ഭാരമുയര്‍ത്തിയാണ് പ്രദീപിന്റെ നേട്ടം. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം എട്ടായി ഉയര്‍ന്നു. എട്ട് സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

DONT MISS
Top