കോന്നി വനത്തില്‍ കടുവയുടെ അക്രമത്തില്‍ യുവാവിന് ദാരുണാന്ത്യം

രവി

പത്തനംതിട്ട: പത്തനംതിട്ട കോന്നി വനത്തിലെ കൊക്കാതോട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. അപ്പൂപ്പന്‍ തോട് കിടങ്ങില്‍ കിഴക്കേതില്‍ രവിയാണ് കൊല്ലപ്പെട്ടത്. ഉള്‍വനത്തില്‍ നിന്നും ഉടല്‍ വേര്‍പെട്ട നിലയില്‍ രവിയുടെ തലയും വലം കൈയും കാലും ലഭിച്ചു.

ഇന്നലെ പകല്‍ 11 മണിയോടെയാണ് രവി വിറക് ശേഖരിക്കുന്നതിനായി വനത്തില്‍ പ്രവേശിച്ചത്. കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘം ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ശരീര അവശിഷ്ടങ്ങള്‍ ലഭിച്ചത്. ആനച്ചന്ത ഇലവും ഭാഗത്ത് നിന്ന് ഒരു കൈയും ഇരുപത് അടി മാറി ശിരസും മറ്റുള്ളവയും ലഭിക്കുകയായിരുന്നു. കടുവയാണ് ആക്രമിച്ചതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. മണ്ണീറ, ആനച്ചന്ത, തല മാനം എന്നീ പ്രദേശങ്ങളില്‍ കടുവയുടെ സാന്നിധ്യം വനം വകുപ്പ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

DONT MISS
Top