248 രൂപയ്ക്ക് 153 ജിബി ഓഫറുമായി ബിഎസ്എന്‍എല്‍


ജിയോ ഓഫറുകള്‍ പ്രഖ്യാപിക്കുന്നതിനനുസരിച്ച് ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ മത്സരിക്കുകയാണ് ബിഎസ്എന്‍എല്‍. ക്രിക്കറ്റ് സീസണ്‍ പായ്ക്ക് ജിയോ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഐപിഎല്‍ സീസണ്‍ പ്ലാനുമായി ബിഎസ്എന്‍എല്ലിന്റെ വരവ്.

248 രൂപയ്ക്ക് 153 ജിബി ഡേറ്റയാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. 3ജി ഉപയോഗിക്കുന്നവര്‍ക്ക് ഉപയോഗപ്രദമാകും ഈ ഓഫര്‍ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 51 ദിവസത്തേക്കാണ് ഈ ഓഫര്‍ ലഭിക്കുന്നത്. അതായത് പ്രതിദിനം 3 ജിബി.

ജിയോയുടെ ക്രിക്കറ്റ് സീസണ്‍ പായ്ക്ക് പ്രകാരം 251 രൂപയ്ക്ക് 102 ജിബി ഡേറ്റയാണ് ലഭിക്കുക. ഇതും 51 ദിവസത്തേക്കാണ്. എയര്‍ടെല്ലും ഉടന്‍തന്നെ ഐപിഎല്ലുമായി ബന്ധപ്പെട്ട ഓഫറുകള്‍ അവതരിപ്പിച്ചേക്കും.

DONT MISS
Top