മെസഞ്ചറില്‍ അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ ഫീച്ചര്‍ വരുന്നു

പ്രതീകാത്മക ചിത്രം

ഫെയ്‌സ്ബുക്കിന്റെ ഉപഭോക്താക്കള്‍ക്ക് സന്ദേശം കൈമാറാനുള്ള ആപ്ലിക്കേഷനായിട്ടാണ് മെസഞ്ചര്‍ രംഗപ്രവേശം ചെയ്തത്. ആദ്യം ഫെയ്‌സ്ബുക്ക് ആപ്പിനൊപ്പം നിന്നുവെങ്കിലും പിന്നീട് സ്വതന്ത്രമായി. ഒരു പ്രധാന ഫീച്ചറാണ് മെസഞ്ചറിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടാനൊരുങ്ങുന്നത്.

അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാനുള്ള ഒരു ഫീച്ചറാണ് അണിയറയില്‍ ഒരുങ്ങുന്നത്. കുറച്ചുസമയത്തിനുള്ളില്‍ത്തന്നെ അയച്ചവ തിരിച്ചെടുക്കണം. ഗ്രൂപ്പുകളിലുള്‍പ്പെടെ ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കും. ചില ചാറ്റിംഗ് ആപ്പുകളില്‍ നിലവിലുള്ള ഫീച്ചര്‍ ഉപഭോക്താക്കളുടെ ഏറെ നാളായുള്ള ആവശ്യമാണ്.

ഇപ്പോള്‍ ഇതേക്കുറിച്ച് ഫെയ്‌സ്ബുക്ക് ചിന്തിക്കാന്‍ തുടങ്ങിയതിനും ഒരു കാരണമുണ്ട്. മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഉപഭോക്താക്കള്‍ക്ക് ഇന്‍ബോക്‌സില്‍ അയച്ച പല സന്ദേശങ്ങളും നീക്കിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള ഉന്നതര്‍ മാത്രം ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിനെതിരെ വലിയ പരാതി പ്രവാഹമാണുയര്‍ന്നത്. ഇതോടെയാണ് എല്ലാവര്‍ക്കും ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ മെസഞ്ചര്‍ പുതുക്കുന്നത്.

DONT MISS
Top