വനിതകളുടെ ടെന്നീസ് ടേബിളിലും സ്വര്‍ണം നിറഞ്ഞു, ഏഴ് സ്വര്‍ണവുമായി ഇന്ത്യ നാലാമത്

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണക്കൊയ്ത്ത് തുടരുന്നു. നാലാം ദിനം ഇന്ത്യ മൂന്ന് സ്വര്‍ണം വാരിക്കൂട്ടി. വനിതകളുടെ ടേബിള്‍ ടെന്നീസ് ടീം ഇനത്തില്‍ മൗമദാസിന്റെ നേതൃത്വത്തിലുള്ള ടീം സിഗപ്പൂരിനെ പരാജയപ്പെടിത്തിയാണ് പൊന്നണിഞ്ഞത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം ഏഴായി ഉയര്‍ന്നു.

വനിതാ ടേബിള്‍ ടെന്നീസില്‍ ഇന്ത്യ ആദ്യമായാണ് സ്വര്‍ണം നേടുന്നത്. സിംഗപ്പൂരിനെ 3-1 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ വനിതകള്‍ മറികടന്നത്.

നാലാം ദിനം നേരത്തെ വനിതകളുടെ ഷൂട്ടിംഗില്‍ ഇന്ത്യയുടെ പുതിയ സെന്‍സേഷന്‍ മനു ഭാക്കറും വനിതകളുടെ 69 കിലോ ഭാരോദ്വഹനത്തില്‍ പൂനം യാദവും സ്വര്‍ണം നേടിയിരുന്നു.

ഗെയിംസ് നാലാം ദിനം പിന്നിടുമ്പോള്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി ഉയര്‍ന്നു. ഇതില്‍ ഏഴ് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലുമാണ് ഉള്ളത്. ഇതില്‍ അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും ഭാരോദ്വഹനത്തില്‍ നിന്നാണ്.

DONT MISS
Top