കണ്ണിറുക്കുന്നത് ദൈവനിന്ദയോ, മാണിക്യമലരായ പൂവി ഗാനം നീക്കം ചെയ്യണോ? നിങ്ങള്‍ക്കും പ്രതികരിക്കാം

[polldaddy poll=9977509]
ഒരു അഡാര്‍ ലവ് എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം പ്രവാചകനെ അവഹേളിക്കുന്നതാണെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഗാനരംഗങ്ങള്‍ക്കെതിരെയും പരാതി ഉയര്‍ന്നിരിക്കുകയാണ്. ഗാനത്തിലെ രംഗങ്ങള്‍ മുസ് ലിങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദ് സ്വദേശികളായ മുതീഖ് ഖാന്‍, സഹീര്‍ ഉദ്ദീന്‍ അലി ഖാന്‍ എന്നിവരാണ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. ചിത്രത്തില്‍ നിന്നും യൂട്യൂബില്‍ നിന്നും ഗാനം നീക്കം ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

മുഹമ്മദ് നബിയെയും ആദ്യ ഭാര്യയായ ഖദീജ ബീവിയെയും പുകഴ്ത്തി 1978 ലാ ആണ് പിഎംഎ ജബ്ബാര്‍ മാണിക്യ മലരായ പൂവി എന്ന ഗാനം എഴുതിയത്. എന്നാല്‍ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തില്‍ ഈ ഗാനത്തോടൊപ്പം കാണിക്കുന്ന രംഗങ്ങള്‍ ഇസ്‌ലാം മത വിശ്വാസികളെ അപകീര്‍ത്തിപെടുത്തുന്നതും മതവികാരം വ്രണപെടുത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖീത് ഖാനും സഹീര്‍ ഉദ്ദീന്‍ അലി ഖാനും സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.


ഒരു അഡാര്‍ ലവിലെ മാണിക്യ മലരായ പൂവി എന്ന പാട്ടിലെ രംഗങ്ങള്‍ പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കാം. എന്നാല്‍ ആ രംഗങ്ങള്‍ മുസ്‌ലിങ്ങളുടെ മുഖത്ത് പോറല്‍ ഉണ്ടാക്കിയിരിക്കുകയാണ്. പ്രവാചകനെയും ഖദീജ ബീവിയെയും പുകഴ്ത്തി എഴുതിയ ഗാനത്തോട് ഒപ്പം കടങ്കണ്ണിറുക്കുന്ന രംഗങ്ങള്‍ കാണിക്കുന്നത് ദൈവ നിന്ദയാണ്. കടങ്കണ്ണിറുക്കുന്നത് ഇസ്‌ലാമില്‍ വിലക്കിയിട്ടുള്ളതാണെന്നും സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാണിക്യ മലരായ പൂവി എന്ന പാട്ടിലെ രംഗങ്ങള്‍ മുസ്‌ലിം വിശ്വാസികളുടെ മാത്രമല്ല, ഹിന്ദുമത വിശ്വാസികളുടെയും വികാരം വ്രണപെടുത്തിയിട്ടുണ്ട് എന്ന് അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്രയിലെ ജിന്‍സിയില്‍ ജനജാഗരണ്‍ സമിതി ഗാനത്തിലെ രംഗങ്ങള്‍ക്കെതിരെ കേസ് നല്‍കിയിട്ടുണ്ട്. പ്രിയ പ്രകാശ് വാര്യര്‍ ഉള്‍പ്പെടെ സുപ്രിം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തവര്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 295 എ പ്രകാരം ഉള്ള കുറ്റം ചെയ്തവരാണെന്നും അപേക്ഷയില്‍ ആരോപിക്കുന്നു. തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് 2018 മാര്‍ച്ച് എട്ടിന് അയച്ച കത്തില്‍ എന്‍സിപി നേതാവും പാര്‍ലമെന്റ് അംഗവും പ്രമുഖ അഭിഭാഷകനുമായ മജീദ് മേമന്‍ സുപ്രിം കോടതിയില്‍ പ്രിയ പ്രകാശ് വാര്യര്‍ നല്‍കിയ ഹര്‍ജിയില്‍ മുസ്‌ലിങ്ങളുടെ വികാരങ്ങള്‍ക്ക് ക്ഷതമേല്‍ക്കാതിരിക്കാന്‍ ഉചിതമായ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടതായും അപേക്ഷയില്‍ വെളിപ്പെടുത്തുന്നു.

DONT MISS
Top