പൂനത്തിനും മനുവിനും സ്വര്‍ണം; ഗോള്‍ഡ്‌കോസ്റ്റില്‍ ഇന്ത്യയുടെ മെഡല്‍ക്കൊയ്ത്ത്

പൂനം യാദവ്, ഹീന സിദ്ദു, മനു ഭാക്കര്‍

ഗോള്‍ഡ്‌കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍വേട്ട തുടരുന്നു. നാലാം ദിനമായ ഇന്ന് രണ്ട് സ്വര്‍ണവും ഒരു വെള്ളിയും സ്വന്തമാക്കിയ ഇന്ത്യ സെമിയില്‍ കടന്ന ബോക്‌സിങ് താരം മേരി കോമിലൂടെ വനിതാ വിഭാഗം ബോക്‌സിങ്ങിലും മെഡലുറപ്പിച്ചിട്ടുണ്ട്.

ഭാരോദ്വഹനം 69 കിലോഗ്രാം വിഭാഗത്തില്‍ പൂനം യാദവിനും വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ പതിനാറുകാരി മനു ഭാക്കറുമാണ് സ്വര്‍ണം നേടിയത്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ തന്നെ ഹീന സിദ്ദു വെള്ളിയും നേടി. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം ആറായി ഉയര്‍ന്നു.

ആകെ ആറ് സ്വര്‍ണവും രണ്ട് വെളളിയും ഒരു വെങ്കലവുമായി ഇന്ത്യ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്‌. 22 സ്വര്‍ണവും 17 വെള്ളിയും 21 വെങ്കലവുമടക്കം 60 മെഡലുമായി ഓസ്‌ട്രേലിയ പട്ടികയില്‍ ഒന്നാം സ്ഥാനത്തും 14 സ്വര്‍ണവും 14 വെള്ളിയും 6 വെങ്കലവും നേടി 34 മെഡലുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുമാണ്.

DONT MISS
Top