ഐപിഎല്‍: ഉദ്ഘാടന മത്സരം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍കിംഗ്‌സ്


മുംബൈ: ഉദ്ഘാടന മത്സരംതന്നെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്ലിലേക്കുള്ള തങ്ങളുടെ മടങ്ങിവരവ് ഗംഭീരമാക്കി. ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഒരുവിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ പരാജയപ്പെടുത്തിയത്. ഒറ്റയാള്‍ പോരാട്ടം കാഴ്ച്ചവച്ച ഡ്വെയിന്‍ ബ്രാവോയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വിജയവഴിയിലെത്തിച്ചത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാന്‍ സാധിച്ചു. 43 റണ്‍സെടുത്ത സൂര്യകുമാറും 41 റണ്‍സെടുത്ത ക്രുനാല്‍ പാണ്ഡ്യയുമാണ് മുംബൈയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. ഹാര്‍ദ്ദിക് പാണ്ഡ്യ 20 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു.

30 പന്തില്‍ 68 റണ്‍സെടുത്ത ബ്രാവോയാണ് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വിജയത്തോടടുപ്പിച്ചത്. ഒരു പന്ത് ബാക്കിനില്‍ക്കുമ്പോളാണ് ചെന്നൈ വിജയം കൈപ്പിടിയിലൊതുക്കിയത്.

DONT MISS
Top