‘ചെകുത്താന്‍’ വീണ്ടുമെത്തുന്നു; വീണ്ടും അങ്കത്തിനൊരുങ്ങി ഒനിഡ


ഒരുകാലത്ത് ടിവി വാങ്ങുമ്പോള്‍ ആദ്യം മനസിലേക്ക് എത്തുന്നത് ഒനിഡ എന്ന പേരായിരുന്നു. ഇന്നും ഒനിഡയുടെ പഴയ ടെലവിഷനുകള്‍ നവളരെ നന്നായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുമുണ്ട്. അങ്ങനെ ഗുണമേന്മയുടെ പര്യായമായ ഇന്ത്യന്‍ കമ്പനിക്ക് സാങ്കേതിക വിദ്യയുടെ കുത്തൊഴുക്കില്‍ എവിടെയോ അടിതെറ്റി.

ഒനിഡയുടെ മറ്റൊരാകര്‍ഷണീയത പരസ്യങ്ങളായിരുന്നു. കൊമ്പുള്ള ചെകുത്താന്‍ നിറഞ്ഞാടിയ പരസ്യം ഏറെക്കാലം ആളുകളുടെ മനസില്‍ നിലനിന്നു. ദൂരദര്‍ശന്‍ പരസ്യങ്ങള്‍ക്കുപുറമെ ഹോര്‍ഡിംഗുകളിലും എന്തിന്, ടിവിയുടെ കാര്‍ട്ടൂണ്‍ ബോക്‌സുകളില്‍ പോലും കൊമ്പുള്ള ചെകുത്താന്‍ ഇടംപിടിച്ചു.

ഇപ്പോള്‍ വീണ്ടും പ്രതാപകാലത്തേക്ക് മടങ്ങിവരാനൊരുങ്ങുന്നുവെന്നോണം കൊമ്പുള്ള ചെകുത്താന്‍ പുനരവതരിച്ചിരിക്കുകയാണ്. ഒനിഡയുടെ പുതിയ പരസ്യം ഐപിഎല്‍ ലക്ഷ്യമിട്ടാണ്. ഇത്തവണ എസിക്കുവേണ്ടിയാണ് ചെകുത്താന്റെ വരവ്. നരകത്തിലെ ചൂട് പോലും നിഷ്പ്രഭമാക്കുന്ന ഈ എസി പരസ്യം താഴെ കാണാം.

DONT MISS
Top