ചിത്രങ്ങള്‍ കൊണ്ട് കാഴ്ചയുടെ വിസ്മയമൊരുക്കി ഒരു പെണ്‍കുട്ടിയും പ്രദര്‍ശനവും

ജീവന്‍ തുടിയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ഒരു നൂറായിരം കഥകള്‍ പറയാനുണ്ടാകും ഈ ലോകത്തോട്. അത്തരത്തില്‍ തന്റെ ചിത്രങ്ങള്‍ കൊണ്ട് വീണ്ടും വിസ്മയിപ്പിക്കുകയാണ് ശ്രീലക്ഷ്മി എന്ന കലാകാരി. ഓണ്‍ ഫ്ലീ.കെ എന്ന തന്റെ ഏറ്റവും പുതിയ ആര്‍ട്ട് എക്‌സിബിഷന്റെ തിരക്കിലാണ് ശ്രീലക്ഷ്മി ഇപ്പോള്‍.

വെല്ലിങ്ടണ്‍ ഐലന്റില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനത്തില്‍ നൂറോളം ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വ്യത്യസ്ത പ്രമേയങ്ങള്‍ ചര്‍ച്ചയാകുന്ന ശ്രീലക്ഷ്മിയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു.

സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥയായ ശ്രീലക്ഷ്മിയുടെ രണ്ടാമത്തെ ചിത്രപ്രദര്‍ശനമാണിത്. സ്ത്രീജീവിതം വരച്ചുകാട്ടി കഫെ പപ്പായയില്‍ ഒരുക്കിയ ആദ്യ പ്രദര്‍ശനം ശ്രീലക്ഷ്മിയ്ക്ക് ഏറെ പ്രശംസ നേടികൊടുത്തിരുന്നു. ആയിരം വാക്കുകള്‍ക്ക് പറയാനാകാത്തത് തന്റെ ചിത്രത്തിന് പറയാനാകും എന്ന് തെളിയിക്കുകയാണ് ഈ പെണ്‍കുട്ടി ഇവിടെ.

ശ്രീലക്ഷ്മി

ചിത്രങ്ങളിലൂടെ സംവദിക്കുന്ന ശ്രീലക്ഷ്മി പക്ഷെ ചിത്രകല പഠിച്ചിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത. എറണാകുളം സെന്റ് തെരേസാസ് കോളെജില്‍  പഠിക്കുമ്പോള്‍ ചിത്രകലയില്‍ മൂന്ന് മാസത്തെ ബേസിക് കോഴ്‌സ് പഠിച്ചിട്ടുണ്ട്. നിലവില്‍ ദുബായില്‍ എച്ച്ആര്‍ ഉദ്യോഗസ്ഥയായി ജോലി ചെയ്യുകയാണ് ഈ ആലപ്പുഴ സ്വദേശിനി.

ശ്രീലക്ഷ്മിയുടെ ചിത്രങ്ങളിലൂടെ

DONT MISS
Top