‘സത്യം പറഞ്ഞാല്‍ പെണ്ണിനല്ല പ്രണയത്തിനാണ് സൗന്ദര്യം’; കിടിലന്‍ ഡയലോഗുകളുമായി പ്രേമസൂത്രത്തിന്റെ പുതിയ ടീസര്‍

ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിന് ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന പ്രേമസൂത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. കമലം ഫിലിംസിന്റെ ബാനറില്‍ ടിബി രഘുനാഥാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചെമ്പന്‍ വിനോദ്, ധര്‍മ്മജന്‍, ബാലു വര്‍ഗീസ്. സുധീര്‍ കരമന ലിജോ മോള്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

അശോകന്‍ ചരുവിലിന്റെ ചെറുകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

DONT MISS
Top