സ്വാശ്രയ ബില്‍ ഗവര്‍ണര്‍ ഒപ്പിടുമോ? ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു

ഗവര്‍ണര്‍ പി സദാശിവം

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജുകളില്‍ 2016-17 വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന സുപ്രിം കോടതി വിധി സര്‍ക്കാരിന് വന്‍തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. പ്രവേശനം ക്രമപ്പെടുത്താന്‍ സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് കോടതി സ്‌റ്റേ ചെയ്തു.

ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ഏപ്രില്‍ നാലിന് നിയമസഭ പാസാക്കി. ഈ ബില്‍ ഗവര്‍ണറുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. സുപ്രിം കോടതിയില്‍ നിന്നും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ ബില്ലിന്‍മേല്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിര്‍ണായകമാണ്.

ബില്‍ ഏപ്രില്‍ എട്ടിന് മുന്‍പ് ഗവര്‍ണര്‍ ഒപ്പിടണം. ഇല്ലെങ്കില്‍ ബില്‍ അസാധുവാകും. ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചാല്‍ നിയമസഭ കൂടി 42 ദിവസത്തിനകം ബില്‍ പാസാക്കി ഗവര്‍ണര്‍ ഒപ്പിട്ട് നിയമമാക്കണം. അല്ലെങ്കില്‍ ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കണം. ഓര്‍ഡിനന്‍സ് സുപ്രിം കോടതി സ്‌റ്റേ ചെയ്തിരിക്കുന്നതിനാല്‍ അതിനുള്ള സാധ്യത നഷ്ടപ്പെട്ടിരിക്കുകയാണ്.

DONT MISS
Top