ഐഎസ്എല്ലിലെ ക്ഷീണം സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സ് തീര്‍ക്കുമോ? നിങ്ങള്‍ക്കും പ്രതികരിക്കാം

[polldaddy poll=9976547]
സൂപ്പര്‍ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. പ്രീക്വാര്‍ട്ടറില്‍ മണിപ്പൂര്‍ ക്ലബ് നെറോക്കോ എഫ്‌സിയാണ് കേരളത്തിന്റെ എതിരാളികള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതിന്റെ ക്ഷീണം തീര്‍ക്കലാണ് മഞ്ഞപ്പട ലക്ഷ്യമിടുന്നത്. രാത്രി എട്ടുമണിക്ക് ഒഡീഷയിലെ ഭുവനേശ്വറിലാണ് മത്സരം.

തോറ്റാല്‍ പുറത്തെന്ന യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കുന്നതിനാല്‍ ഡേവിഡ് ജെയിംസിന്റെ പരിശീലനത്തിലിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് കൈമെയ് മറന്ന് പോരാടുമെന്ന് ഉറപ്പാണ്. ഐഎസ്എല്ലില്‍ ആരാധരകരെ നിരാശരാക്കിയതിന്റെ പ്രായശ്ചിത്തം സൂപ്പര്‍ കപ്പില്‍ ചെയ്യുമെന്ന് ക്യാപ്റ്റന്‍ ജിങ്കാന്‍ ഉള്‍പ്പെടെയുള്ളവര്‍ വാക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ വാക്ക് പാലിക്കാന്‍ കെല്‍പ്പുള്ളതാണോ ടീം എന്നത് ചോദ്യഛിഹ്നമായി അവശേഷിക്കുന്നു.

ഫയല്‍ ചിത്രം


ഐഎസ്എല്ലില്‍ മാര്‍ക്വീ താരമായിരുന്ന ബെര്‍ബറ്റോവും സ്‌ട്രൈക്കര്‍ സിഫിനിയോസും ടീം വിട്ടതിന്റെ ആഘാതം മാറിയിട്ടില്ല. കൂടാതെ പരുക്ക് കാരണം പല പ്രമുഖരും കളത്തിലിറങ്ങില്ല. സ്‌ട്രൈക്കര്‍ ഇയാന്‍ ഹ്യൂം, കെസിറോണ്‍ കിസിറ്റോ എന്നിവര്‍ പരുക്ക് ഭേദമാകാത്തതിനാല്‍ ഇന്ന് കളത്തിലുണ്ടാകില്ല. മുന്നേറ്റനിര തന്നെയാണ് ആശങ്ക സൃഷ്ടിക്കുന്നത്. സികെ വിനീത് ഉള്‍പ്പെടെയുള്ളവരാകും മുന്നേറ്റത്തില്‍. മധ്യ നിരയില്‍ കറേജ് പെര്‍ക്കൂസണ്‍, വിക്ടര്‍ പുള്‍ഗ, പ്രതിരോധത്തില്‍ വെസ് ബ്രൗണ്‍, നെമഞ്ചാ പെസിക് എന്നിവരും ഉണ്ടാകും. പോള്‍ റെച്ചൂബ്ക തന്നെയാകും ഗോള്‍വല കാക്കുക.

ഇന്ന് ജയിച്ചാല്‍ ക്വാര്‍ട്ടറില്‍ ബംഗളുരു എഫ്‌സിയാണ് കേരളത്തിന്റെ എതിരാളികള്‍. ഇത്തവണത്തെ ഐഎസ്എല്ലിലെ റണ്ണറപ്പുകളാണ് ബംഗളുരു. ഗോകുലം കേരളയെ 2-1 ന് മറികടന്നാണ് ബംഗളുരുവിന്റെ വരവ്.

ഐഎസ്എല്ലിലെ ചാമ്പ്യന്‍മാരായ ചെന്നൈ ഉള്‍പ്പെടെ ഇതിനോടകം സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്തായിട്ടുണ്ട്. ഐഎസ്എല്ലില്‍ രണ്ട് തവണ മുത്തമിട്ട ചെന്നൈയിന്‍ എഫ്‌സിയെ ഐസ്വാളാണ് മലര്‍ത്തിയടിച്ചത്. കഴിഞ്ഞ ദിവസം മുംബൈ എഫ്‌സിയെ ഈസ്റ്റ് ബംഗാള്‍ 2-1 ന് മറികടന്നു.

DONT MISS
Top