തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍; സര്‍വീസ് നിര്‍ത്തിയുള്ള സമരത്തിനില്ലെന്ന് ബസുടമകള്‍

ഫയല്‍ചിത്രം

കൊച്ചി: ദലിത് ഐക്യവേദി തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് ബസുടമകള്‍. ഹര്‍ത്താലില്‍ പങ്കെടുക്കേണ്ടതില്ലെന്നും അന്ന് സാധാരണരീതിയില്‍ സര്‍വീസ് നടത്താനും ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.

മാര്‍ച്ചിലെ ബസ് ചാര്‍ജ് വര്‍ധനവിന് ശേഷം ഡീസലിന് ലിറ്ററിനൊന്നിന് രണ്ട് രൂപ വര്‍ധിച്ച സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ഉത്സവബത്ത നല്‍കാന്‍ പോലും പറ്റാത്ത സാഹചര്യമാണുള്ളതെന്നും യോഗം ചൂണ്ടിക്കാട്ടി.

ദലിത് സംഘടനകളുടെ ഭാരത് ബന്ദിനിടെ ഉണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച ദലിത് ഐക്യവേദി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

DONT MISS
Top