മെഡിക്കല്‍ ഓര്‍ഡിനന്‍സ്: കോടതി വിധി സര്‍ക്കാര്‍-പ്രതിപക്ഷ ഒത്തുകളിക്കുള്ള തിരിച്ചടിയോ? നിങ്ങള്‍ക്കും പ്രതികരിക്കാം

[polldaddy poll=9975831]
കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജുകളില്‍ 2016-17 അധ്യയന വര്‍ഷം ചട്ടവിരുദ്ധമായി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ സുപ്രിം കോടതി ഉത്തരവ്. വിദ്യാര്‍ത്ഥി പ്രവേശനം നിയമവിധേയമാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രിം കോടതി സ്റ്റേ ചെയ്തു. ഉത്തരവ് എതെങ്കിലും വിധത്തില്‍ മറികടക്കാന്‍ ശ്രമിച്ചാല്‍ ഗൗരവമായി കണ്ട് ഇടപെടുമെന്ന് സംസ്ഥാന സര്‍ക്കാറിന് കോടതി മുന്നറിയിപ്പ് നല്‍കി. ഗവര്‍ണര്‍ ഒപ്പിട്ടാല്‍ നിയമസഭ പാസാക്കിയ ബില്ലിന്റെ നിയമസാധുത കോടതി പരിശോധിക്കും.

സുപ്രിം കോടതി വിധിക്ക് വിരുദ്ധമായി കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജുകളിലെ 180 വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് പാസാക്കിയത് അനുചിതമാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ജുഡീഷ്യല്‍ അധികാരങ്ങള്‍ അസാധുവാക്കാന്‍ നിയമനിര്‍മ്മാണ സഭകള്‍ക്ക് കഴിയില്ല. മെഡിക്കല്‍ കൗണ്‍സിലിന്റെ ഹര്‍ജി ഓര്‍ഡിനന്‍സിന് എതിരാണെന്നും നിരവധി ഭേദഗതികളോടെ ഇന്നലെ നിയമസഭ ഐകകണ്ഠന ബില്‍ പാസാക്കിയെന്നും സംസ്ഥാന സര്‍ക്കാരും കോളെജ് മാനേജ്‌മെന്റുകളും വിദ്യാര്‍ത്ഥികളും വാദിച്ചു. എന്നാല്‍ ബില്ലില്‍ ഗവര്‍ണ്ണര്‍ ഇതുവരെയും ഒപ്പുവച്ചിട്ടില്ലാത്തതിനാല്‍ ഓര്‍ഡിനന്‍സ് തന്നെയാണ് ഇപ്പോഴും പ്രാബല്യത്തിലെന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും യുയു ലളിതും ഉള്‍പ്പെടുന്ന ബെഞ്ച് വ്യക്തമാക്കി.

വേണമെങ്കില്‍ ബില്ലില്‍ ഭേദഗതി നിര്‍ദ്ദേശിക്കാനും അത് തിരിച്ചയക്കാനും ഗവര്‍ണ്ണര്‍ക്ക് കഴിയും. അതുകൊണ്ട് ഈ ഘട്ടത്തില്‍ ബില്‍ പരിഗണിക്കാനാവില്ല. വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും മെറിറ്റ് ഉണ്ടെന്നതടക്കമുള്ള വാദങ്ങള്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ അക്കാര്യങ്ങള്‍ നേരത്തെ ഒന്നിലധികം തവണ വിശദമായി പരിഗണിച്ചതാണെന്ന് ബെഞ്ച് വ്യക്തമാക്കി. നേരിട്ട് പരിശോധിച്ചപ്പോള്‍ പല രേഖകളും വ്യാജമാണെന്ന് കണ്ടെത്തിയതിനാല്‍ മാനേജ്‌മെന്റിനെ വിചാരണ ചെയ്യാന്‍ പോലും കോടതി ആലോചിച്ചതാണ്. പ്രവേശനം മുഴുവനായും വ്യാജമായിരുന്നു. ആ വിധി അപ്രസക്തമെന്ന് ഇപ്പോള്‍ സര്‍ക്കാരിന് പറയാന്‍ കഴിയില്ല. 180 വിദ്യാര്‍ത്ഥികളെയും കോളെജുകളില്‍ നിന്ന് പുറത്താക്കണമെന്നും വിധി നടപ്പാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നുമാണ് ഇന്നത്തെ ഇടക്കാല ഉത്തരവ്. ഹര്‍ജികളില്‍ മെയ് രണ്ടാം വാരം വിശദമായ വാദം കേള്‍ക്കും.

DONT MISS
Top