പൃഥ്വിയുടെ ആടുജീവിതം കേരളത്തില്‍ പൂര്‍ത്തിയായി; ഇനി ഗള്‍ഫിലേക്ക്

പൃഥ്വിരാജ്

പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനംചെയ്യുന്ന ബെന്യാമിന്‍റെ ഹിറ്റ് നോവലിന്‍റെ ചലച്ചിത്രാവിഷ്‌കാരം ആട് ജീവിതത്തിന്‍റെ കേരളത്തിലെ ചിത്രികരണം തിരുവല്ല, പാലക്കാട് എന്നിവടങ്ങളിലായി പൂര്‍ത്തിയായി. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ നജീബ് ആയി എത്തുന്ന ആട് ജീവിതത്തിന്‍റെ ഇനിയുള്ള ഭാഗങ്ങള്‍ യുഎഇ, ബെഹ്റിന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലാണ് ചിത്രികരിക്കുക എന്ന് അണിയറപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടറോട് വ്യക്തമാക്കി.

തന്‍റെ സിനിമ ജീവിതത്തില്‍ തന്നെ സ്വപ്ന തുല്യവും ഒപ്പം വെല്ലുവിളി നിറഞ്ഞതുമായ കഥപാത്രമാണ് ആടുജീവിതത്തിലെ നജീബിന്റേതെന്ന് പൃഥ്വിരാജ് നേരെത്തെ തന്നെ വ്യക്തമാകിയിരുന്നു. അതിനാല്‍ തന്നെ പൃഥ്വിരാജിന്‍റെ ആരാധകര്‍ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്‌ ആട് ജീവിതം. എന്നാല്‍ സിനിമക്കായി പ്രക്ഷകര്‍ ഒരുപാട്കാത്തിരിക്കേണ്ടിവരും എന്നാണ് അണിയറ യില്‍ നിന്നുള്ള വാര്‍ത്തകള്‍. 2020 ല്‍ ആവും ആട് ജീവിതം തിയേറ്ററുകളില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂണ്‍ മാസത്തോടെ ചിത്രത്തിന്‍റെ രണ്ടാം ഘട്ട ചിത്രീകരണം ഗള്‍ഫ് മേഖലയില്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. തുടര്‍ന്ന്‍ നന്നായി മെലിഞ്ഞ നജിബിന്‍റെ ജീവിതം സംവിധായകന്‍ ബ്ലസിക്ക് ക്യാമറയില്‍ പകര്‍ത്താന്‍ പൃഥ്വിരാജിന് തടി കുറക്കേണ്ടി വരുമെന്നതിനാല്‍ സിനിമയുടെ മൂന്നാമത്തെഘട്ടത്തിലേക്ക് ഒരു വലിയ ഇടവേളയ്ക്കു ശേഷമായിരിക്കും ബ്ലസിയും പൃഥ്വിരാജുമെത്തുക. ഈ ഇടവേളയില്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനംചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലുസിഫറിന്‍റെ തിരക്കിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒപ്പം സംവിധായകന്‍ കമലിന്‍റെ മകന്‍ ജിനുസ് മുഹമ്മദിന്‍റെ രണ്ടാമത്തെ ചിത്രത്തിലും പൃഥ്വിരാജ് അഭിനയിക്കും. അതിനു ശേഷം വിണ്ടും ആട് ജിവിതം പൂര്‍ത്തിയാക്കാനാണ് അണിയറയില്‍ പദ്ധതി യിടുന്നത്.

പൃഥ്വിരാജ് നജീബ് ആവുന്ന ആടുജീവിതത്തില്‍ നായിക അമല പോളാണ്. 1992 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘യോദ്ധ’ക്ക് ശേഷം എആര്‍ റഹ്മാന്‍റെ സംഗീതത്തില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും ആട് ജീവിതം. ഇതിനു ശേഷമാവും പൃഥ്വിരാജ് കാളിയ്യനില്‍ എത്തുക എന്നും റിപ്പോര്‍ട്ടുണ്ട്.

DONT MISS
Top