കാവേരി നദീജലതര്‍ക്കം: കര്‍ണാടകയില്‍ ഈ മാസം 12 ന് ഹര്‍ത്താല്‍

പ്രതീകാത്മക ചിത്രം

ബംഗളൂരു: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ഈ മാസം 12 ന് ഹര്‍ത്താല്‍. കന്നഡ ചുലുവാലി വറ്റാല്‍ ഉള്‍പ്പെടെയുള്ള വിവിധ കന്നഡ കന്നഡ സംഘടനകാളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കന്നഡ ചലുവാലി വറ്റാൽ പ്രസിഡന്റ് വറ്റാൽ നാഗരാജാണ് തമിഴ് സിനിമകൾ കർണാടകയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും സംഘടനകൾ അറിയിച്ചു.

തമിഴ്‌നാട് -കര്‍ണാടക അതിര്‍ത്തിയിലുള്ള ആറ്റിബല ടൗണില്‍ പ്രതിഷേധം നടത്തിയതിന് കന്നഡ ചുലുവാലി വറ്റാല്‍ സംഘടനയുടെ പ്രസിഡന്റ് വറ്റാല്‍ നാഗരാജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് 12ന് ബന്ദ് നടത്താന്‍ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തത്.

അതേസമയം, കാവേരി മാനേജ്‌മെന്റ് ബോര്‍ഡും (സിഎംബി) കാവേരി വാട്ടർ റഗുലേറ്ററി കമ്മിറ്റിയും ഉടൻ രൂപീകരിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുകയാണ്. പ്രതിഷേധങ്ങളുടെ ഭാഗമായി ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കൾ ചെന്നൈ ഇവിആർ സ്റ്റാച്യുവിന് മുന്നിൽ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി. സംഭവത്തെ തുടർന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി.

ഡിഎംകെ, കോണ്‍ഗ്രസ്, എംഡിഎംകെ, സിപിഐഎം തുടങ്ങി എട്ട് പ്രതിപക്ഷ പാര്‍ട്ടികളും നിരവധി കർഷക സംഘടനകളുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കർണാടക അതിർത്തിയിൽ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചെന്നൈ നഗരത്തിൽ 15,000 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.

DONT MISS
Top