വിക്രം നായകനായെത്തുന്ന മഹാവീര്‍ കര്‍ണ്ണനില്‍ മലയാളത്തിന്റെ സ്വന്തം ഇന്ദ്രന്‍സും; അവതരിപ്പിക്കുക സുപ്രധാന കഥാപാത്രത്തെ

കര്‍ണ്ണനായി വിക്രം

വിക്രമിനെ കര്‍ണ്ണനാക്കി ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന മഹാവീര്‍ കര്‍ണ്ണനില്‍ ഇന്ദ്രന്‍സ് പ്രധാന വേഷത്തെ അവതരിപ്പിക്കും. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായും സംവിധായകന്‍ അറിയിച്ചു. സംവിധായകന്‍ ആര്‍എസ് വിമല്‍ തന്നെയാണ് ചിത്രത്തിന്റെ സംഭാഷണവും. ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറല്‍ റാമോജി റാവു ഫിലിം സിറ്റിയില്‍ ആരംഭിക്കും.

തമിഴിലും ഹിന്ദിയിലും ആയിരിക്കും മഹാവീര്‍ കര്‍ണ്ണന്‍ പ്രദര്‍ശനത്തിന് എത്തുക. മഹാവീര്‍ കര്‍ണ്ണന്‍ തിരക്കഥ ഹിന്ദിയിലേക്ക്  സുരേഷ് നായരും തമിഴിലേക്ക് ജയമോഹനുമാണ് മൊഴി മാറ്റം ചെയ്യുന്നത്. ചിതത്തിലെ പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സഹതാരങ്ങള്‍ ആരാണെന്ന് സംവിധായകന്‍ പുറത്തുവിട്ടില്ല.

സിനിമയുടെ ചിത്രികരണത്തിനായുള്ള പ്രാരംഭ നടപടികള്‍ ഹൈദ്രബാദ് രാമോജി റാവു ഫിലിം സിറ്റിയില്‍ ആരംഭിച്ചു സെറ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയായി വരുന്നതായി സംവിധായകന്‍ പറഞ്ഞു. പത്മാവത്, സുര്യയുടെ തമിഴ് സിനിമ 24 തുടങ്ങിയ ചിത്രങ്ങളുടെ കലസംവിധായകരായ അമിത് റോയിയുടെ നേതൃത്തത്തില്‍ ആണ് സെറ്റ് വര്‍ക്കുകള്‍ ആരംഭിച്ചത്.

കര്‍ണ്ണന്‍ സിനിമയുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളാണ് ഉണ്ടായത്. പ്രഥ്വിരാജിനെ നായനാക്കി ആര്‍എസ് വിമല്‍ കര്‍ണ്ണന്‍ സംവിധാനം ചെയ്യുന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ മമ്മൂട്ടിയെ നായകനാക്കി മധുപാലും കര്‍ണ്ണന്‍ സിനിമ ചെയ്യുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും കാര്യാമക്കാതെ ആര്‍എസ് വിമലും പൃഥ്വിരാജും സിനിമയുമായി മുന്നോട്ട് പോയി.

കര്‍ണ്ണന്റെ സിനിമ പ്രഖ്യാപനം ദുബായില്‍ വെച്ച് വന്‍ ആഘോഷമായി നടത്തിയിരുന്നു . എന്നാല്‍ ആദ്യത്തെ ആവേശം പെട്ടന്ന് തന്നെ കെട്ടടങ്ങി. പൃഥ്വിരാജ് ചിത്രത്തില്‍ നിന്ന് പിന്മാറി എന്നുള്ള വാര്‍ത്തകള്‍ വന്നു. പിന്നീട് വിക്രമിനെ നായകനാക്കി താന്‍ സിനിമ ചെയ്യുമെന്ന് ആര്‍എസ് വിമല്‍ തന്നെയാണ് അറിയിച്ചത്.

DONT MISS
Top