റേഡിയോ ജോക്കിയുടെ കൊലപാതകം: രണ്ട് പേര്‍ കസ്റ്റഡിയില്‍

മുഖ്യപ്രതി സാലിഹ്, കൊല്ലപ്പെട്ട രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനാര്‍ മടവൂരില്‍ റേഡിയോ ജോക്കി രാജേഷിനെ സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഓച്ചിറ മേമന കട്ടച്ചിറ വീട്ടില്‍ യാസിം അബൂബക്കര്‍ (25), നിഖില്‍ (23) എന്നിവരെയാണ് കിളിമാനൂര്‍ പൊലീസ് ഇന്നലെ പിടികൂടിയത്. കേസിലെ മുഖ്യപ്രതികളാണ് ഇവരെന്ന് പൊലീസ് വ്യക്തമാക്കി. കിളിമാനൂരിലെത്തിച്ച ഇവരെ ചോദ്യം ചെയ്തു.

ഓച്ചിറ സ്വദേശിയായ അലിഭായി എന്നറിയപ്പെടുന്ന സാലിഹ് ആണ് രാജേഷിനെ കൊലപ്പെടുത്താനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജേഷുമായി അടുപ്പമുള്ള ഖത്തറിലെ യുവതിയുടെ ഭര്‍ത്താവ് സത്താറാണ് ക്വട്ടേഷന്‍ നല്‍കിയത്. ഖത്തറിലുള്ള സത്താറിന്റെ ജിംനേഷ്യത്തില്‍ ട്രെയിനറാണ് സാലിഹ്. ക്വട്ടേഷന്‍ പണം എത്തിയത് യാസിമിന്റെ അക്കൗണ്ടിലേക്കാണെന്ന് വ്യക്തമായി.

നാട്ടില്‍ ജിംനേഷ്യം നടത്തവെ സാലിഹിന്റെ ശിഷ്യന്‍മാരായിരുന്നു യാസിമും നിഖിലും. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കൂടെക്കൂട്ടിയത്. കൃത്യം നടത്തിയ ശേഷം സാലിഹ് രാജ്യം വിട്ട് ഖത്തറില്‍ തിരിച്ചെത്തി. സാലിഹിന് പുറമെ കായംകുളം സ്വദേശിയായ അപ്പുണ്ണിയും കൊലപാതകത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇയാളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ രാജ്യം വിട്ടിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം.

DONT MISS
Top