തിരുവല്ല ബൈപാസ് നിര്‍മാണം പാതി വഴിയില്‍; കാത്തിരിപ്പ് തുടങ്ങിയിട്ട് 20 വര്‍ഷം

പാതി വഴിയില്‍ ഉപേക്ഷിച്ച ബൈപാസ്

പത്തനംതിട്ട: കീഴാറ്റൂരിലെ ബൈപാസ് പ്രശ്‌നം സജീവമാകുമ്പോള്‍ കഴിഞ്ഞ 20 കൊല്ലമായി ബൈപാസിനായി കാത്തിരിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിവാസികള്‍. ബൈപാസ് പണി തുടങ്ങി പാതിവഴിയില്‍ നിര്‍ത്തിയിട്ടും അത് പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ യാതൊരു വേഗനടപടികളും സ്വീകരിക്കുന്നില്ല.

എംസി റോഡില്‍ മഴുവങ്ങാട് ചിറയില്‍ നിന്നും രാമന്‍ചിറയില്‍ എംസി റോഡില്‍ അവസാനിക്കുന്ന തിരുവല്ല ബൈപാസിന് 2.3 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. മഴുവങ്ങാട് ചിറ, പുഷ്പഗിരി, വൈഎംസിഎ റെയില്‍വേ ചിലങ്ക വഴി രാമന്‍ചിറയില്‍ അവസാനിക്കുന്ന ബൈപാസിന്റെ ആദ്യ ഘട്ട പണിക്കായി 32.64 കോടി രൂപയാണ് കെഎസ്ടിപി പദ്ധതി പ്രകാരം അനുവദിച്ചത്.

എന്നാല്‍ ബില്‍ സമയബന്ധിതമായി നല്‍കാത്തതും തുടര്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ നടപടി കാട്ടാത്തതും കാരണം കരാറുകാരന്‍ പണി നിര്‍ത്തി. ഇപ്പോഴും കൃത്യമായ അലൈന്‍മെന്റ് ഉണ്ടാക്കാന്‍ നടപടികള്‍ സ്വീകരിക്കാനായിട്ടില്ല. കഴിഞ്ഞ 15 കൊല്ലമായി എംഎല്‍എയും മന്ത്രിയുമായ മാത്യു ടി തോമസ് വ്യക്തമായ നിലപാട് സ്വീകരിക്കാത്തതാണ് ബൈപാസ് വൈകുന്നതെന്നാണ് ആക്ഷേപം. തിരുവല്ല ബൈപാസ് യാഥാര്‍ഥ്യമാകാത്തതു കാരണം ലക്ഷക്കണക്കിനാളുകളാണ് തിരുവല്ലയിലെ ഗതാഗത കുരുക്കില്‍പ്പെട്ട് ഉഴലുന്നത്.

DONT MISS
Top