സല്‍മാന്‍ ഖാന്‍ പ്രതിയായ മാന്‍ വേട്ടയാടല്‍ കേസ്; ജോധ്‌പൂര്‍ കോടതി ഇന്ന്‌ വിധി പറയും

ജോധ്‌പൂര്‍: ബോളിവുഡ് നടൻ സല്‍മാന്‍ ഖാന്‍ പ്രതിയായ കൃഷ്‌ണമാന്‍ വേട്ടയാടല്‍ കേസില്‍ ജോധ്‌പൂര്‍ കോടതി ഇന്ന്‌ വിധി പറയും. 1998 ല്‍ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ സിനിമാ താരങ്ങളായ സെയ്‌ഫ്‌ അലി ഖാന്‍, തബു, സൊനാലി ബിന്ദ്ര, നീലം എന്നിവരും സല്‍മാന്റെ സഹായികളായ ദുഷ്യന്ത്‌ സിങ്‌, ദിനേഷ്‌ ഗൗരേയും പ്രതികളാണ്‌.

‘ഹം സാത്ത്‌ സാത്ത്‌ ഹേ’ എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിംഗിനിടെ ജോധ്‌പൂരിലെ ഗ്രാമത്തില്‍ വച്ച്‌ രണ്ട്‌ കൃഷ്‌ണ മാനുകളെ സല്‍മാന്‍ ഖാന്‍ വെടിവെച്ച്‌ കൊലപ്പെടുത്തി എന്നാണ്‌ കേസ്‌. സംഭവം നടക്കുന്ന സമയത്ത്‌ സല്‍മാനൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്നവരാണ്‌ കൂട്ടു പ്രതികള്‍. വന്യജീവി സംരക്ഷണ നിയമത്തിലെ 51 , ഇന്ത്യന്‍ ശിക്ഷ നിയമം 149 വകുപ്പുകള്‍ പ്രകാരമുള്ള കേസില്‍ കഴിഞ്ഞ മാസം 28 നാണ്‌ വിചാരണ കോടതിയില്‍ വാദം പൂര്‍ത്തിയായത്‌.

DONT MISS
Top