സന്തോഷ് ട്രോഫി കേരള ടീം അംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

കേരള ടീം

തിരുവനന്തപുരം: സന്തോഷ് ട്രോഫി കേരള ടീം അംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജോലിയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കൂടാതെ സന്തോഷ് ട്രോഫി കേരള ടീമംഗമായ രാഹുല്‍ കെപിക്ക് വീട് നിര്‍മ്മിച്ച് നല്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു.

നീണ്ട 13 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് വിരാമമിട്ടാണ് കേരളം ഇത്തവണ സന്തോഷ് ട്രോഫി കിരീടം നേടിയത്. നേരത്തെ 2005 ല്‍ ദില്ലിയില്‍വെച്ച് നടന്ന ഫൈനലില്‍ പഞ്ചാബിനെ തോല്‍പ്പിച്ചായിരുന്നു കേരളം കിരീടം ചൂടിയത്.

DONT MISS
Top